തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡിമരണ കേസിൽ രാജ്കുമാറിന്റെ മൃതദേഹം തിങ്കളാഴ്ച വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും. ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റുമോർട്ടം നടപടികൾ. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ റീപോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് ജുഡീഷ്യൽ കമ്മീഷൻ നേരത്തെ സർക്കാരിന് കത്തയച്ചിരുന്നു. രാജ്കുമാറിന്റെ മൃതദേഹം സംസ്കരിച്ച് 37 ദിവസത്തിനുശേഷമാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടത്തിന് വിധേയമാക്കുന്നത്. ആദ്യം നടത്തിയ പോസ്റ്റുമോർട്ടത്തിൽ നിറയെ അപാകതകളുണ്ടെന്ന് ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തിയിരുന്നു. രാജ്കുമാറിന്റെ വാരിയെല്ലുകൾക്കേറ്റ പരിക്കായിരിക്കും റീപോസ്റ്റുമോർട്ടത്തിൽ പ്രധാനമായും പരിശോധിക്കുക. ഇത് പോലീസ് മർദനത്തിൽ സംഭവിച്ചതാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വിശദമായ പരിശോധന നടത്തും. തിങ്കളാഴ്ച നടക്കുന്ന റീപോസ്റ്റുമോർട്ടത്തിന് ഫോറൻസിക് വിദഗ്ധരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. Content Highlights:nedumkandam custodial death; re postmortem on monday
from mathrubhumi.latestnews.rssfeed https://ift.tt/2Ya2DpL
via
IFTTT