Breaking

Sunday, July 28, 2019

തീര്‍ഥാടകന്റെ പാദം തിരുമ്മിക്കൊടുത്ത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍

ലഖ്നൗ: കൻവാർ യാത്രയ്ക്കെത്തിയ തീർഥാടകന്റെ പാദം തിരുമ്മിക്കൊടുത്ത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ എസ് പി അജയ കുമാർ ഐ പി എസാണ് കൻവാർ യാത്രയ്ക്കെത്തിയ തീർഥാടകന്റെ പാദം മെഡിക്കൽ ക്യാമ്പിൽവെച്ച് തിരുമ്മിക്കൊടുത്തത്. ഇതിന്റെ വീഡിയോ, സുരക്ഷയ്ക്കൊപ്പം സേവനം എന്ന കുറിപ്പോടെ ഷാംലി പോലീസ് ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്. തീർഥാടകരെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി പ്രത്യേക ഹെൽത്ത് സെന്ററുകൾ ഉൾപ്പെടെ നിരവധി സൗകര്യങ്ങളാണ് ഷാംലി നഗര അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു സെന്ററിൽ നിന്നുള്ളതാണ് ഈ വീഡിയോ. ശിവഭക്തർ പ്രതിവർഷം നടത്തുന്ന തീർഥയാത്രയാണ് കൻവാർ യാത്ര. ഹരിദ്വാർ, ഗോമുഖ്, ഉത്തരാഖണ്ഡിലെ ഗംഗോത്രി, ബിഹാറിലെ സുൽത്താൻഗഞ്ച് എന്നിവിടങ്ങളാണ് ഇവർ സന്ദർശിക്കുക. ഈ വീഡിയോ ഒരു ഹെൽത്ത് ക്യാമ്പിൽനിന്നുള്ളതാണ്. ക്യാമ്പ് ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. തീർഥാടകർക്കുള്ള പ്രതീകാത്മക സേവനം എന്ന നിലയിലാണ് ഞാൻ അങ്ങനെ ചെയ്തത്. പോലീസ് ഉദ്യോഗസ്ഥരെന്ന നിലയിൽ നഗരത്തിലെ ക്രമസമാധാനം ഉറപ്പാക്കുകയെന്നത്ഞങ്ങളുടെ ഉത്തരവാദിത്തമാണ്. സുരക്ഷ ഉറപ്പാക്കുകയെന്നതു മാത്രമല്ല നമ്മുടെ ചുമതല, ജനങ്ങളെ സേവിക്കുകയും വേണമെന്ന സന്ദേശം സഹപ്രവർത്തകർക്കു നൽകാൻ താൻ ആഗ്രഹിച്ചിരുന്നതായും അജയകുമാർ പറഞ്ഞു. सुरक्षा के साथ-साथ सेवा भी। आज दिनांक 26.07.19 को SP शामली श्री अजय कुमार द्वारा चिकित्सा शिविर का उद्धघाटन किया गया तथा चिकित्सा शिविर में आये हुए भक्तो की सेवा की गई। @Uppolice @policenewsup @News18India @ABPNews @aajtak @adgzonemeerut pic.twitter.com/zSmRX9VIlP — Shamli Police (@shamlipolice) July 26, 2019 content highlights: severalarrangemets made for Kanwar pilgrims, kanwar yatra


from mathrubhumi.latestnews.rssfeed https://ift.tt/2Oo8eEK
via IFTTT