കൊച്ചി: കേരളത്തിൽനിന്ന് മറ്റൊരു ഭൂഗർഭ മത്സ്യത്തെക്കൂടി കണ്ടെത്തി. വരാൽ വിഭാഗത്തിൽപ്പെട്ട ഈ മത്സ്യം നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴസസ് (എൻ.ബി.എഫ്.ജി.ആർ.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് കണ്ടെത്തിയത്. ചുവന്നനിറത്തിൽ നീളമുള്ള ശരീരത്തോടുകൂടിയ ഈ ചെറിയമത്സ്യം തിരുവല്ല സ്വദേശി അരുൺ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റിൽനിന്നാണ് ലഭിച്ചത്. കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഭൂഗർഭ വരാൽ ഇനത്തിലെ ലോകത്തുതന്നെ രണ്ടാമത്തെ മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്. എൻ.ബി.എഫ്.ജി.ആറിലെ ഗവേഷകനായ രാഹുൽ ജി. കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം എനിഗ്മചന്ന മഹാബലി എന്നാണ് ഇതിന് ശാസ്ത്രീയനാമം നൽകിയിരിക്കുന്നത്. നേരത്തെ, മലപ്പുറം ജില്ലയിൽനിന്ന് ഇതിന് സമാനമായ ഒരു മത്സ്യത്തെ കണ്ടെത്തിയിരുന്നു. ലോകത്താകമാനം ഭൂഗർഭ ജലാശയങ്ങളിൽനിന്ന് 250 ഇനം മത്സ്യങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏഴ് മത്സ്യങ്ങൾ കേരളത്തിലാണുള്ളത്. content highlights:researchers discover new fish species in Kerala
from mathrubhumi.latestnews.rssfeed https://ift.tt/2Y8AAqV
via
IFTTT