ലഖ്നൗ: പശുക്കൾ ഹിന്ദുക്കളാണെന്നും പശുക്കൾ ചത്താൽ കുഴിച്ചിടരുതെന്നും ഉത്തർപ്രദേശിലെ ബി.ജെ.പി. നേതാവ്. ബാരാബങ്കിയിലെ മുൻ മുനിസിപ്പൽ ചെയർമാനായ ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീവാസ്തവയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. പശുക്കൾ ചത്താൽ കുഴിച്ചിടുന്നത് മുസ്ലീം ആചാരമാണെന്നാണ് ബി.ജെ.പി. നേതാവിന്റെ അവകാശവാദം. പശുക്കളെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണം. ഇതിനായി വൈദ്യുതി ശ്മശാനം തയ്യാറാക്കണമെന്നും രഞ്ജിത് ശ്രീവാസ്തവ പറഞ്ഞു. പശുക്കൾ ചത്താൽ നിർബന്ധമായും ഹിന്ദു ആചാരപ്രകാരമായിരിക്കണം സംസ്കരിക്കേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അറിയിക്കുമെന്നും പശുക്കൾക്കായുള്ള വൈദ്യുത ശ്മശാനം നിർമിക്കാനുള്ള അനുമതി ലഭ്യമാക്കാൻ പരമാവധി ശ്രമിക്കുമെന്നും രഞ്ജിത് ശ്രീവാസ്തവ വ്യക്തമാക്കി. കഴിഞ്ഞദിവസം ചേർന്ന മുനിസിപ്പാലിറ്റി ബോർഡ് യോഗത്തിലായിരുന്നു നിലവിലെ നഗരസഭാധ്യക്ഷയുടെ ഭർത്താവ് കൂടിയായ രഞ്ജിത് ശ്രീവാസ്തവ ഇക്കാര്യം വ്യക്തമാക്കിയത്. Content Highlights:up bjp leader says cows are hindus and they should not be buried
from mathrubhumi.latestnews.rssfeed https://ift.tt/2SK7FU9
via
IFTTT