Breaking

Sunday, July 28, 2019

ചേര്‍ത്തലയിലെ ഗോഡൗണില്‍ നൂറ് കണക്കിന് വവ്വാലുകള്‍ ചത്ത നിലയില്‍

ചേർത്തല: കുറുപ്പൻകുളങ്ങരയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ആശങ്ക പരത്തുന്നു. നിപബാധയെന്ന സ്ഥിരീകരണമില്ലെങ്കിലും പ്രദേശവാസികൾ ആശങ്കയിലാണ്. എന്നാൽആശങ്ക വേണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് നൽകുന്നത്. ചേർത്തല തെക്ക് പഞ്ചായത്ത് കുറുപ്പൻകുളങ്ങര കണ്ണിക്കാട്ട് മേഖലയിലെ ആളൊഴിഞ്ഞ പഴയ കയർ ഗോഡൗണിലാണ് 150ഓളം വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ഗോഡൗണിൽ നൂറ് കണക്കിന് വവ്വാലുകളാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഗോഡൗണിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. ചത്ത വവ്വാലുകളെ മറവ് ചെയ്തു. സാമ്പിളുകൾപരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. ഏറെ നാളായി തുറന്ന് കിടന്ന് ഗോഡൗണിന്റെ വാതിൽ ശക്തമായ കാറ്റിനെ തുടർന്ന് അടഞ്ഞു പോയിരുന്നു. ഇതിനാൽ ശ്വാസം മുട്ടിയാകാം വവ്വാലുകൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം content highlights:Cherthala bat death


from mathrubhumi.latestnews.rssfeed https://ift.tt/2JZDGos
via IFTTT