Breaking

Tuesday, July 30, 2019

ബ്രസീലിലെ ജയിലില്‍ മാഫിയ സംഘങ്ങള്‍ ഏറ്റുമുട്ടി: 56 മരണം, 16 പേരുടെ തലയറുത്തു

സാവോപോളോ: ബ്രസീലിലെ ജയിലിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 57 തടവുകാർ കൊല്ലപ്പെട്ടു. ബ്രസീലിലെ അൽതാമിറ ജയിലിലാണ് കുപ്രസിദ്ധ മാഫിയ സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. കൊല്ലപ്പെട്ടവരിൽ 16 പേരെ തലയറുത്ത നിലയിലാണ് കണ്ടെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെയാണ് ജയിലിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ കുപ്രസിദ്ധ മാഫിയ സംഘങ്ങളായ കമാൻഡോ ക്ലാസിലെയും റെഡ് കമാൻഡിലെയും അംഗങ്ങളാണ് ജയിലിൽ ഏറ്റുമുട്ടിയത്. കമാൻഡോ ക്ലാസ് സംഘത്തിലെ തടവുകാർ എതിർവിഭാഗത്തിലെ തടവുകാരെ പാർപ്പിച്ചിരുന്ന സെല്ലുകൾക്ക് തീയിട്ടു. സംഘർഷത്തിൽ കൊല്ലപ്പെട്ടവരിൽ മിക്കവരും പൊള്ളലേറ്റാണ് മരിച്ചത്. മാഫിയ സംഘങ്ങളുടെ കുടിപ്പകയാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് അധികൃതർ പറഞ്ഞു. ജയിലിലെ രണ്ട് ജീവനക്കാരെ തടവുകാർ ആദ്യം ബന്ദിയാക്കിയിരുന്നെങ്കിലും പിന്നീട് മോചിപ്പിച്ചു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഇതുസംബന്ധിച്ച് ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചിട്ടില്ലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. മയക്കുമരുന്ന് കടത്ത്, ആയുധകടത്ത്, ബാങ്ക് കൊള്ളയടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ സജീവമായ മാഫിയകളാണ് ജയിലിൽ ഏറ്റുമുട്ടിയ ഇരുസംഘങ്ങളും. സാവോ പോളോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റെഡ് കമാൻഡാണ് അംഗബലത്തിൽ ശക്തർ. എതിർവിഭാഗമായ കമാൻഡോ ക്ലാസ് താരതമ്യേന ചെറിയ സംഘമാണ്. ബ്രസീലിലെ ജയിലുകളിൽ ഉൾക്കൊള്ളാനാവുന്നതിലും ഇരട്ടിയിലേറെ തടവുകാരുണ്ടെന്ന് നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ മേയിൽ 55 പേരും 2017-ൽ 150 തടവുകാരും ജയിലുകളിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടിരുന്നു. Content Highlights:riot between two gangs in brazil prison, 57 killed


from mathrubhumi.latestnews.rssfeed https://ift.tt/2Yd7u9J
via IFTTT