തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിൽ പിടിയിലായ മുഖ്യപ്രതി അഖിലിന്റെ മൊഴികൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ജീവിതത്തിൽനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടിട്ടും രാഖി എതിർത്തെന്നും തുടർന്നാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നും അഖിൽ മൊഴി നൽകി. രാഖിയെ കൊലപ്പെടുത്താൻ മുൻകൂട്ടി നിശ്ചയിച്ചിരുന്നു.കാറിൽ കയറ്റിയ ശേഷം രാഖിയുമായി തർക്കമുണ്ടായെന്നും ഇതിനുശേഷമാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നും അഖിൽ വെളിപ്പെടുത്തി. രാഖിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കാറിൽ കയറ്റി കൊണ്ടുപോയത്. കാറിൽ കയറ്റിയതിന് ശേഷം രാഖിയുമായി സംസാരിച്ചു. തന്റെ ജീവിതത്തിൽനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ രാഖി എതിർത്തു. തുടർന്നാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. രാഖി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. താൻ മറ്റൊരു വിവാഹം കഴിക്കുമെന്ന് പറഞ്ഞപ്പോൾ തന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നായിരുന്നു രാഖിയുടെ ഭീഷണി. ഇതും കൊലപാതകത്തിന് പ്രകോപനമായെന്നും നിരന്തരം ആത്മഹത്യ ഭീഷണി മുഴക്കി രാഖി ശല്യം ചെയ്തിരുന്നതായും അഖിൽ മൊഴി നൽകി. കൃത്യം നടത്തി മൃതദേഹം കുഴിച്ചിട്ടശേഷം ആദ്യം ഡൽഹിയിലേക്ക് പോയി. അവിടെനിന്ന് കശ്മീരിലുമെത്തി. എന്നാൽ തിരികെ ജോലിയിൽ പ്രവേശിച്ചെന്ന് അഖിൽ നൽകിയ മൊഴി കള്ളമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അഖിൽ തിരികെ ജോലിയിലെത്തിയിട്ടില്ലെന്ന് സൈനിക യൂണിറ്റ് വിവരം നൽകിയിരുന്നു കേസിൽ നേരത്തെ അറസ്റ്റിലായ അഖിലിന്റെ സഹോദരൻ രാഹുലിനെയും അഖിലിനെയും വീണ്ടും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതോടെ കേസിലെ കൂടുതൽ വിവരങ്ങൾപുറത്തുവരുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. അതിനിടെ, രാഖി വധക്കേസിൽ അഖിലിന്റെ മാതാപിതാക്കളെയും പ്രതിചേർക്കണമെന്ന ആവശ്യം ശക്തമായി. മാതാപിതാക്കൾ അറിയാതെ കൃത്യം നടക്കില്ലെന്നാണ് രാഖിയുടെ പിതാവ് രാജനും ആവർത്തിച്ചു പറയുന്നത്. ഈ സാഹചര്യത്തിൽ പോലീസ് സംഘം ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിയേക്കുമെന്നാണ് സൂചന. Content Highlights:amboori rakhi murder case; main accused akhil reveals about the murder and more details
from mathrubhumi.latestnews.rssfeed https://ift.tt/2LKNbd7
via
IFTTT