ബോറിദ്ര: ആദിവാസി പെൺകുട്ടിയെ പ്രണയിച്ചതിന് 17കാരനായ മുസ്ലീംയുവാവിനെ സംഘം അടിച്ചുക്കൊന്നു. ഗുജറാത്തിലെ ബോറിദ്രയിലാണ് സംഭവം. ജഗതീയ തെഹ്സിൽ സ്വദേശി ഫൈസ്(17)നെയാണ് ആദിവാസി പെൺകുട്ടിയെ പ്രണയിച്ചതിന് കൊലപ്പെടുത്തിയത്. ബുധനാഴ്ച സുഹൃത്തുക്കൾക്കൊപ്പം അങ്കലേഷ്വറിലേക്ക് പോയ ഫൈസിനെ നാലംഗസംഘം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദിവാസി പെൺകുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ പന്ത്രണ്ടോളം പേർ ചേർന്ന് പൈപ്പും വടിയും കൊണ്ട് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏറെനേരയമായിട്ടു കാണാത്തതിനെ തുടർന്ന് ഫൈസിനെ വിളിച്ച് അന്വേഷിച്ചപ്പോൾ അങ്കലേഷ്വറിലേക്ക് ഉടൻ വരാൻ പറയുകയായിരുന്നു. അങ്കലേഷ്വറിലെത്തിയപ്പോൾ അടിയേറ്റ് അവശനായി കിടക്കുന്ന ഫൈസിനെയാണ് കണ്ടത്. തുടർന്ന് ഉടൻ ആശുപത്രിലെത്തിക്കുകയായിരുന്നുവെന്നാണ് ഫൈസിസിന്റെ പിതാവ് മുഹമ്മദ് സുൽത്താൻ അബ്ദുൾ ഖുറേഷി പോലീസിനോട് പറഞ്ഞത്. കരളിനും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ ഫൈസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽപ്രതികൾക്കായുള്ള അന്വേഷണം തുടങ്ങിയതായി ജഗതീയ പോലീസ് പറഞ്ഞു. Content Highlights: 17 year old boy beaten to death by mob, to love tribal girl
from mathrubhumi.latestnews.rssfeed https://ift.tt/2Guo1ev
via
IFTTT