Breaking

Wednesday, July 31, 2019

യശോദ ടീച്ചർ സ്മാരക പുരസ്കാരം നിലീന അത്തോളിക്ക് സമ്മാനിച്ചു

ചെറുകുന്ന്: സ്വാതന്ത്ര്യസമരസേനാനിയും അധ്യാപികയും പത്രപ്രവർത്തകയും മഹിളാസംഘം നേതാവും മുൻമന്ത്രി കാന്തലോട്ട് കുഞ്ഞമ്പുവിന്റെ ഭാര്യയുമായ പി.യശോദ ടീച്ചറുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ വനിതാ മാധ്യമപുരസ്കാരം മാതൃഭൂമി ഓൺലൈൻ സബ് എഡിറ്റർ നിലീന അത്തോളിക്ക് സമ്മാനിച്ചു. ചെറുകുന്ന് കതിരുവെക്കുംതറയിലെ ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ സി.പി.ഐ. ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പുരസ്കാരം സമ്മാനിച്ചു. മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ‘സാക്ഷരകേരളത്തിലെ ഭർതൃബലാത്സംഗങ്ങൾ’ എന്ന ലേഖനപരമ്പരയ്ക്കാണ് അവാർഡ് ലഭിച്ചത്. ഉപഹാരവും പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ.എം.സപ്ന അധ്യക്ഷതവഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. പി.സന്തോഷ്‌കുമാർ അനുസ്മരണപ്രഭാഷണം നടത്തി. ഗീത നസീർ മുഖ്യപ്രഭാഷണം നടത്തി. കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.ഉഷ, സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം സി.പി.ഷൈജൻ, കേരള മഹിളാസംഘം ജില്ലാ പ്രസിഡന്റ് കെ.മഹിജ, സംഘാടകസമിതി ചെയർമാൻ പി.നാരായണൻ, കൺവീനർ രേഷ്മ പരാഗൻ, നിലീന അത്തോളി എന്നിവർ സംസാരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/333kNs3
via IFTTT