Breaking

Sunday, July 28, 2019

നിര്‍ണായകമായത് പത്തുലക്ഷം ചോദിച്ച ഫോണ്‍കോള്‍; അമ്പൂരി രാഖി വധക്കേസില്‍ ഇന്ന് തെളിവെടുപ്പ്

തിരുവനന്തപുരം: രാഖിയെ കൊലപ്പെടുത്തിയശേഷം ലഡാക്കിൽ സൈനിക ക്യാമ്പിലേക്കെന്ന് പറഞ്ഞുമടങ്ങിയ അഖിൽ ജോലിയിൽ പ്രവേശിച്ചില്ലെന്ന് പോലീസ്. അഖിൽ ക്യാമ്പിൽ പ്രവേശിക്കാതെ ഡൽഹിയിൽ തങ്ങുകയായിരുന്നു. ഇതിനിടെ പോലീസ് തിരയുന്ന വിവരം അറിഞ്ഞു മറ്റെവിടേക്കെങ്കിലും രക്ഷപ്പെടാൻ തീരുമാനിച്ചു. വീട്ടിലേക്ക് ഫോൺചെയ്ത് പത്തുലക്ഷംരൂപ ആവശ്യപ്പെട്ടു. ഈ വിവരം പോലീസിന് ലഭിച്ചു. വിമാനത്തിൽ നാട്ടിലെത്തുമെന്ന് സൂചന ലഭിച്ചതോടെ തിരുവനന്തപുരം വിമാനത്താവളം നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച രാത്രി എട്ടിന് ഡൽഹിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് അഖിൽ എത്തിയത്. മഫ്തിയിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത അഖിലിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി നെയ്യാറ്റിൻകര ഡിവൈ.എസ്.പി. ഓഫീസിലേക്ക് കൊണ്ടുപോയി. രാത്രി വൈകിയും അഖിലിനെയും സഹോദരനും രണ്ടാംപ്രതിയുമായ രാഹുലിനെയും ഒരുമിച്ച് ചോദ്യം ചെയ്തു. കൊലപാതകം നടന്ന അമ്പൂരിയിലെ വീട്ടിലെത്തിച്ച് ഞായറാഴ്ച തെളിവെടുക്കും. രാഖിയുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകനായ അഖിലിലേക്ക് പോലീസ് എത്തിയത്. ആറുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 15-ന് അഖിൽ രാഖിയെ എറണാകുളത്തെ ക്ഷേത്രത്തിൽവെച്ച് മാലചാർത്തിയിരുന്നു. ഇതിനുശേഷം അന്തിയൂർകോണത്തുള്ള യുവതിയുമായി അഖിൽ വിവാഹനിശ്ചയം നടത്തി. ഇതറിഞ്ഞ രാഖി കല്യാണംമുടക്കുമെന്ന് പറഞ്ഞതാണ് കൊലപാതകത്തിന് പ്രകോപനമായത്. Content Highlights:Amboori rakhi murder case; accused akhil did not re join in army camp, stayed in delhi


from mathrubhumi.latestnews.rssfeed https://ift.tt/2ZgMviL
via IFTTT