Breaking

Saturday, July 27, 2019

എൽദോ എബ്രഹാമിന് നേരെയുണ്ടായ പോലീസ് അതിക്രമം: കാനത്തിനെതിരേ സി.എൻ. ജയദേവൻ

തൃശ്ശൂർ:എറണാകുളത്ത് സി.പി.ഐ. നേതാക്കളെയും എൽദോ എബ്രഹാം എം.എൽ.എ.യേയും ലാത്തിച്ചാർജ് ചെയ്ത സംഭവത്തിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടുകൾക്കെതിരേ സി.എൻ. ജയദേവൻ. പോലീസ് അക്രമത്തെ ലഘൂകരിച്ച് കണ്ട കാനത്തിന്റെ നിലപാട് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ചപ്പാടായിരിക്കാം എന്നാണ് ജയദേവന്റെ നിലപാട്. എന്നാൽ ഇത്തരമൊരു നിലപാടെടുത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം പാർട്ടി കമ്മിറ്റിയിൽ വിശദീകരിക്കേണ്ടിവരും. അതിന് അദ്ദേഹം ബാധ്യസ്ഥനുമാണ്. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കാനം ഈ പ്രശ്നം ഗൗരവത്തിലെടുക്കേണ്ടതാണ്. എം.എൽ.എ.യെയും എറണാകുളം ജില്ലാ സെക്രട്ടറിയെയും ആക്രമിക്കണമെന്ന് മുൻകൂട്ടി തീരുമാനം പോലീസ് എടുത്തിരുന്നു. സംഭവത്തിൽ ആഭ്യന്തരവകുപ്പ് നടപടി എടുക്കണം. നടപടി ഉണ്ടായില്ലെങ്കിൽ സമരം എറണാകുളത്ത് ഒതുങ്ങില്ല. ജനകീയ പ്രക്ഷോഭങ്ങൾക്കു നേരെ ഇടതുപക്ഷം ഭരിക്കുമ്പോൾ പോലീസ് അതിക്രമം പാടില്ലാത്തതാണെന്നും സി.പി.ഐ. ദേശീയ സമിതി അംഗവും മുൻ എം.പി.യുമായ ജയദേവൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/32VdL8M
via IFTTT