Breaking

Monday, July 29, 2019

ജനങ്ങളിൽനിന്നു പരാതികേൾക്കാൻ ബെഹ്‌റയുടെ പര്യടനം

തിരുവനന്തപുരം: ജനങ്ങളിൽനിന്നു നേരിട്ടു പരാതിസ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ജില്ലകളിലും അദാലത്ത് നടത്തും. ഡി.ജി.പി.യെക്കണ്ട് പരാതി നൽകാൻ വരുന്നവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണിത്. പോലീസുദ്യോഗസ്ഥരുടെ പരാതിയും ബുദ്ധിമുട്ടുകളും മനസ്സിലാക്കാൻ പോലീസ് സഭകൾ നടത്താനും തീരുമാനിച്ചു. പോലീസിനെതിരേയും ആഭ്യന്തര വകുപ്പിനെതിരേയും ആക്ഷേപം വ്യാപകമായതിനു പിന്നാലെയാണ് പുതിയ പദ്ധതി. അദാലത്തിന്റെ ഒന്നാംഘട്ടം ഓഗസ്റ്റിൽ നടത്തും. കൊല്ലം റൂറൽ പോലീസ് ജില്ലയിൽ ഓഗസ്റ്റ് 16-നും കാസർകോട്ട് 20-നും വയനാട്ട് 21-നും ആലപ്പുഴയിൽ 30-നും പത്തനംതിട്ടയിൽ 31-നുമാണ് അദാലത്ത്. ജില്ലാ പോലീസ് മേധാവിക്കു പുറമേ എല്ലാ സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും അദാലത്തിൽ പങ്കെടുക്കും. അദാലത്തിന്റെ പ്രചാരണത്തിന് ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തി. സംസ്ഥാന പോലീസ് മേധാവിയുടെ പ്രത്യേക സംഘം അദാലത്തിന് രണ്ടുദിവസംമുമ്പ് അതത് ജില്ലകൾ സന്ദർശിച്ച് ഒരുക്കങ്ങളും സാഹചര്യങ്ങളും വിലയിരുത്തും. പോലീസുകാരുെട പരാതികളും ബുദ്ധിമുട്ടും മനസ്സിലാക്കാൻ നടത്തുന്ന പോലീസ് സഭയിൽ എസ്.ഐ. റാങ്കിൽ താഴെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. ജില്ലയിൽ ഏതെങ്കിലും രണ്ടുപോലീസ് സ്റ്റേഷനുകളും ബെഹ്റ സന്ദർശിക്കും. Content Highlights: DGP Loknath Behra Adalath


from mathrubhumi.latestnews.rssfeed https://ift.tt/2MoqHhx
via IFTTT