Breaking

Saturday, July 27, 2019

1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണത്തിനായി 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂലായ് 30-ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ നടക്കും. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇകുബേർ സംവിധാനത്തിലൂടെയാണ് ഇത് നടത്തുന്നത്. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്.1/293/2019 ഫിൻ. തീയതി 26.07.2019) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ് (https://ift.tt/1ym8x1h) സന്ദർശിക്കാം.


from mathrubhumi.latestnews.rssfeed https://ift.tt/2Gw4k6g
via IFTTT