Breaking

Sunday, July 28, 2019

പാക് ടീമില്‍ എന്താണ് സംഭവിക്കുന്നത്; ആമിറിന്റെ തീരുമാനത്തില്‍ അമ്പരന്ന് അക്രമും അക്തറും

ലാഹോർ: 27-ാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കാനുള്ള പാകിസ്താൻ പേസ് ബൗളർ മുഹമ്മദ് ആമിറിന്റെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് മുൻതാരങ്ങൾ. മുൻ പേസ് ബൗളർമാരായ വസീം അക്രമും ഷോയിബ് അക്തറുമാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. വിരമിക്കൽ തീരുമാനം അദ്ഭുതപ്പെടുത്തിയെന്നും അടുത്ത രണ്ടു പരമ്പരകൾക്ക് ആമിറിന്റെ സേവനം ടീമിന് ആവശ്യമുണ്ടെന്നും അക്രം പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ആമിർ കടന്നുപോകുന്നത്. ടെസ്റ്റാണ് ക്രിക്കറ്റിന്റെ അടിസ്ഥാനം. നിങ്ങളുടെ കഴിവിനെ പരീക്ഷിക്കപ്പെടുന്നത് ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമാണ്. ഓസ്ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റിലും ആമിറിനെ പാകിസ്താന് ആവശ്യമുണ്ട്. അക്രം ട്വീറ്റിൽ പറയുന്നു. ഈ തീരുമാനം പാകിസ്താൻ ക്രിക്കറ്റിൽ പുതിയ കീഴ്വഴക്കം സൃഷ്ടിക്കുമെന്നായിരുന്നു അക്തറിന്റെ പ്രതികരണം. ആമിറിന്റെ പാത പിന്തുടർന്ന് ഹസൻ അലി, വഹാബ് റിയാസ്, ജുനൈദ് ഖാൻ എന്നിവർ വിരമിച്ചേക്കുമെന്നു പറഞ്ഞ അക്തർ പാകിസ്താൻ ടീമിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും കൂട്ടിച്ചേർത്തു. To me Mohammad Amir retiring from Test cricket is a bit surprising because you peak at 27-28 and Test cricket is where you are judged against the best, it's the ultimate format. Pakistan will need him in two Tests in Australia and then three in England. — Wasim Akram (@wasimakramlive) July 26, 2019 Verified#MohammadAmir resigns from International Test Series at just 27. Are Hasan Ali and Wahab Riaz next? Watch the full video on my YouTube channel: https://t.co/6Gqt90FYjh #ShoaibAkhtar #MohammadAmir #HasanAli #Cricket #TestSeries pic.twitter.com/sP4sdFvWn6 — Shoaib Akhtar (@shoaib100mph) July 26, 2019 Content Highlights: Mohammad Amirs Test retirement Wasim Akram and Shoaib Akhtar surprised


from mathrubhumi.latestnews.rssfeed https://ift.tt/2YmWemp
via IFTTT