Breaking

Tuesday, July 30, 2019

പൂട്ടിയിട്ടിരുന്ന വീട് ഒളിത്താവളമാക്കിയ കള്ളൻ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

പരവൂർ : പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് രഹസ്യമായി താമസിച്ച് മോഷണം നടത്തിവന്ന കള്ളൻ നാട്ടുകാരെയും പോലീസിനെയും വെട്ടിച്ച് ഓടിരക്ഷപ്പെട്ടു. കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസാണ് ഓടിപ്പോയതെന്ന് പോലീസ് പറഞ്ഞു.പരവൂർ റെയിൽവേ സ്റ്റേഷന് വടക്കുവശത്ത് കുറുമണ്ടൽ പുഞ്ചിരക്കുളത്ത് അനുഗ്രഹ എന്ന വീടാണ് കള്ളൻ താവളമാക്കിയിരുന്നത്. നാലുദിവസംമുൻപ്‌ പുഞ്ചിരക്കുളത്തു നടന്ന മോഷണശ്രമത്തിനും രണ്ടുദിവസംമുൻപ്‌ ദയാബ്ജി മുക്കിലെ വീട്ടിൽനിന്ന് 50 പവനും അരലക്ഷം രൂപയും മോഷണംപോയ സംഭവത്തിനും ശേഷം നാട്ടുകാർ ജാഗ്രതയിലായിരുന്നു. ഇതിനിടെയാണ് മോഷണശ്രമം നടന്ന പുഞ്ചിരക്കുളത്തെ വീടിനടുത്തുള്ള വീടിന്റെ മതിൽ രാത്രി ഒരാൾ ചാടിക്കടന്നത് പരിസരത്തെ ചില യുവാക്കൾ കണ്ടത്. അവർ വീടു വളഞ്ഞു. പോലീസും എത്തി. മുൻപിലെ തുറന്നുകിടന്ന ഗേറ്റിലൂടെ അകത്തു കടന്ന്‌ പരിശോധിക്കുന്നതിനിടെ ഉള്ളിൽനിന്ന്‌ ഒരാൾ പുറത്തേക്കിറങ്ങി മതിൽ ചാടി ഓടിമറഞ്ഞു. യുവാക്കളും പോലീസും കൂടെ ഓടിയെങ്കിലും പിടികൂടാനായില്ല. കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസാണ് ഓടിപ്പോയതെന്ന് പോലീസ് പറഞ്ഞു. രാത്രി മുഴുവൻ പോലീസ് അരിച്ചുപെറുക്കിയെങ്കിലും പിടികൂടാനായില്ല. ഇയാൾ ഒളിത്താവളമാക്കിയിരുന്ന വീട് പോലീസ് വിശദമായി പരിശോധിച്ചു. സൈന്യത്തിൽനിന്നു വിരമിച്ച സുബേദാർ മേജർ ശ്രീകുമാറിന്റെ വീടായിരുന്നു ഇത്. ഇദ്ദേഹം കടുംബസമേതം ചെന്നൈയിലാണ് താമസം. പൂട്ടിയിട്ടിരുന്ന വീടിന്റെ ഗേറ്റും പ്രധാന വാതിലും തകർത്ത് അകത്തു കടന്ന മോഷ്ടാവ് ഇവിടം താവളമാക്കിയിട്ട് ഒരാഴ്ചയെങ്കിലും ആകുമെന്നാണ് നിഗമനം. മുറിയാകെ മലമൂത്രവിസർജനം നടത്തി വൃത്തിഹീനമാക്കിയനിലയിലായിരുന്നു. മദ്യക്കുപ്പികളും ആഹാരത്തിന്റെ അവശിഷ്ടങ്ങളും ചിതറിക്കിടന്നു. അടുക്കളയിൽ പാചകവും നടത്തിയിട്ടുണ്ട്. ബന്ധുക്കൾ അറിയിച്ചതനുസരിച്ച് വീട്ടുടമ ശ്രീകുമാർ തിങ്കളാഴ്ച ഉച്ചയോടെ എത്തി.പോലീസ് തിരയുന്നതിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക്‌ മൊട്ട ജോസിനെ കല്ലുംകുന്നിൽെവച്ച് വീണ്ടും ചിലർ കണ്ടു. എന്നാൽ, നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഇയാൾ വീണ്ടും പല മതിലുകൾ ചാടി രക്ഷപ്പെട്ടു. ഒഴിഞ്ഞ പുരയിടങ്ങളും ആളില്ലാത്ത വീടുകളുമൊക്കെ നാട്ടുകാരും പോലീസും ജനപ്രതിനിധികളും കൂട്ടമായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പരവൂർ സി.ഐ. എസ്.സാനി, എസ്.ഐ. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് വ്യാപക തിരച്ചിൽ നടത്തിയത്. മൊട്ട ജോസ് താവളമാക്കിയിരുന്ന വീട് ചൊവ്വാഴ്ച വിരലടയാള വിദഗ്‌ധരും സാങ്കേതിക വിദഗ്‌ധരും പരിശോധിക്കും.വീട്ടിൽ മോഷ്ടാവ് പോസ്റ്ററും പതിച്ചുCap1പുഞ്ചിരക്കുളത്തെ വീട്ടിൽ പതിച്ചിരുന്ന പോസ്റ്റർപരവൂർ : തമ്പടിച്ചിരുന്ന വീട്ടിലെ ഭിത്തിയിൽ വീട്ടുടമയ്ക്ക് വായിച്ചറിയാനായി മോഷ്ടാവ് പോസ്റ്ററും പതിച്ചിരുന്നു.“നിങ്ങൾ അടുത്ത പ്രാവശ്യം പോകുമ്പം എനിക്ക് ഇവിടെ പൈസയും സ്വർണവും വച്ചേക്കണം. ഇല്ലെങ്കി ഞാൻ ഇനിയും കേറും. നിങ്ങൾ വീട് പൂട്ടിക്കൊണ്ട് പോ-ഗേറ്റ് പൂട്ടിക്കോ-കള്ളൻ” എന്നാണ് ഭിത്തിയിൽ എഴുതിയൊട്ടിച്ചിരുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2Ydx5PZ
via IFTTT