തിരുവനന്തപുരം: രാഖിയെ കൊലപ്പെടുത്താൻ മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്ന് മുഖ്യപ്രതി അഖിൽ. കാറിൽ കയറ്റിയശേഷം രാഖിയുമായി തർക്കം നടന്നിരുന്നു. ജീവിതത്തിൽ നിന്ന് മാറി നിൽക്കണമെന്ന് പറഞ്ഞപ്പോൾ രാഖി എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകശേഷം ആദ്യം ഡൽഹിയിലേക്കും പിന്നീട് കശ്മീരിലേക്കും പോയെന്ന് അഖിൽ പോലീസിന് മൊഴി നൽകി. എന്നാൽ അഖിൽ ജോലിയിൽ തിരികെ പ്രവേശിച്ചിട്ടില്ലെന്നാണ് സൈനിക യൂണിറ്റ് വ്യക്തമാക്കുന്നത്. അഖിലിനെയും രാഹുലിനെയും പോലീസ് ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും. പ്രതികൾ തെളിവുനശിപ്പിക്കാൻ ശ്രമിച്ചതായും പോലീസ് കണ്ടെത്തി.രാഖിയുടെ ഫോണും വസ്ത്രങ്ങളും ബാഗും ഉപേക്ഷിച്ചാണ് പ്രതികൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിൽ ഇരുവരും നൽകിയ മൊഴിയിലെ വൈരുധ്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. അതേസമയം,അഖിലിന്റെ മാതാപിതാക്കളെ കേസിൽ പ്രതി ചേർക്കണമെന്ന് ആവർത്തിക്കുകയാണ് രാഖിയുടെ അച്ഛൻ. മാതാപിതാക്കൾ അറിയാതെ കൊലാപാതകം നടക്കില്ലെന്നാണ് രാഖിയുടെ അച്ഛൻ രാജൻ പറയുന്നത്. കുഴിയെടുക്കുമ്പോൾ അഖിലിന്റെ അച്ഛനും ഉണ്ടായിരുന്നതായി നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു. അഖിലിന്റെയും രാഖിയുടെയും വിവാഹക്കാര്യം മാതാപിതാക്കൾക്ക് അറിയാമായിരുന്നെങ്കിൽ കൊലപാതകത്തിൽ അവർക്കും പങ്കുണ്ടെന്ന വാദം അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. Content HIghlights: Amboori rakhi murder case
from mathrubhumi.latestnews.rssfeed https://ift.tt/2ZhtaOz
via
IFTTT