രണ്ടു പഴത്തിനു നികുതിയടക്കം 442 രൂപയുടെ ബില്ലുകൊടുത്ത മാരിയറ്റ് പഞ്ചനക്ഷത്ര ഹോട്ടലിന് 25,000 രൂപ പിഴ. പഴങ്ങൾ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടവയായിട്ടും അതിന് നികുതി ഈടാക്കിയതിനാണു പിഴ. നടൻ രാഹുൽ ബോസാണ് സാമൂഹിക മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് പരാതി ഉന്നയിച്ചത്. സംഭവത്തെക്കുറിച്ചു രാഹുൽ ട്വിറ്ററിലൂടെ പ്രതികരിച്ചതിനു പിന്നാലെയാണ് ഉന്നതതല അന്വേഷണം നടന്നത്. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചണ്ഡീഗഢിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുമ്പോഴാണ് രാഹുൽ ബോസിന് ദുരനുഭവം നേരിടേണ്ടി വന്നത്. ജിമ്മിലെ വർക്കൗട്ടിന് ശേഷം രണ്ട് വാഴപ്പഴം ഓർഡർ ചെയ്തു. പഴത്തിന്റെ ബില്ല് കണ്ട് ഞെട്ടിയ രാഹുൽ ബോസ് ഇതെക്കുറിച്ച് ട്വീറ്റ് ചെയ്തു. 375 രൂപയാണ് രണ്ട് പഴങ്ങളുടെ വില. ജി.എസ്.ടി കൂടി ചേർക്കുമ്പോൾ 442 രൂപയാകും. റോബസ്റ്റ് വിഭാഗത്തിൽപ്പെട്ട പഴമാണിതെന്നാണ് ദൃശ്യങ്ങളിൽനിന്നു ലഭിച്ച സൂചനകൾ. താരതമ്യേന റോബസ്റ്റ പഴത്തിന് വില കുറവാണ്. രാഹുൽ ബോസിന്റെ ട്വീറ്റിന് താഴെ ഒട്ടനവധി പേർ അവരുടെ അഭിപ്രായവുമായി രംഗത്തെത്തി. പഞ്ചനക്ഷത്ര ഹോട്ടലിൽ ഇത്രയും വില ഈടാക്കുന്നത് പതിവാണെന്നും സാധാരണക്കാർ അല്ലല്ലോ അവിടെ താമസിക്കുന്നതെന്നും ചിലർ ചോദിച്ചു. മറ്റു ചിലരാകട്ടെ ഇത് വലിയ കൊള്ളയാണെന്ന് അഭിപ്രായപ്പെട്ടു. സംഭവം പുറംലോകത്തെ അറിയിച്ച രാഹുൽ ബോസിന് അഭിനന്ദനവുമായി നിരവധി പേർ രംഗത്തെത്തി. Content Highlights:Rahul Bose tweet, 25,000 fine imposed on hotel for over-charging for Banana, Marriott five star hotel
from mathrubhumi.latestnews.rssfeed https://ift.tt/2ykH7PO
via
IFTTT