Breaking

Sunday, July 28, 2019

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു

മൂന്നാർ: മൂന്നാർ ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. തടസം നീക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്. മേഖലയിലെ തട്ടുകടകളുടെയും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും മുകളിലേക്ക് വലിയപാറകളും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു. ഈ മേഖലയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ വികസനപ്രവർത്തനങ്ങൾ നടന്നുവരികയാണ്.അശാസ്ത്രീയമായ നിർമാണമാണ് ഇവിടെ നടക്കുന്നതെന്നആരോപണങ്ങളുണ്ട്. മാത്രമല്ലഇതുമായി ബന്ധപ്പെട്ട് അഴിമതിയാരോപണങ്ങളും ഉയർന്നിരുന്നു. ശക്തമായ മഴ പെയ്യാത്ത സാഹചര്യത്തിലും മണ്ണിടിഞ്ഞുവീണത് അശാസ്ത്രീയ നിർമാണത്തിന്റെ ഫലമായാണെന്ന് പൊതുജനം ആരോപിക്കുന്നു. റോഡ് പൂർവസ്ഥിതിയിലെത്തിക്കാൻ രണ്ടാഴ്ചയോളം വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. തമിഴ്നാട്ടിലേക്കും കൂടാതെമൂന്നാറിൽനിന്ന് തേക്കടി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്കും പോകുന്ന പ്രധാനപാതകളിലൊന്നാണിത്. ഇവിടെ ഗതാഗത തടസമുണ്ടാകുന്നത് വിനോദസഞ്ചാരമേഖലയെ കാര്യമായി ബാധിക്കും. content highlights: traffic bansthrough munnar gap road


from mathrubhumi.latestnews.rssfeed https://ift.tt/2yiutBa
via IFTTT