Breaking

Sunday, July 28, 2019

യൂത്ത് കോണ്‍ഗ്രസ് ചാണകവെള്ളം തളിച്ചു; ജാതീയാധിക്ഷേപത്തിന് ഗീതാ ഗോപി എംഎല്‍എ പരാതി നല്‍കി

തൃശ്ശൂർ: താൻ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളം തളിച്ച സംഭവത്തിൽ ഗീതാ ഗോപി എം എൽ എ പോലീസിൽ പരാതി നൽകി. തൃശ്ശൂർ ചേർപ്പ് പോലീസിനാണ് ഗീത പരാതി നൽകിയത്. മുഖ്യമന്ത്രിക്കും സ്പീക്കർക്കും എം എൽ എ പരാതി നൽകും. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതയായ തന്നെ ജാതീയമായി അധിക്ഷേപത്തിനിരയാക്കിയെന്നാണ് ഗീതയുടെ പരാതി. ചേർപ്പ്-തൃപ്രയാർ റോഡ് നന്നാക്കാത്തതിന് ഉത്തരവാദി എം എൽ എയാണെന്ന് ആരോപിച്ച് കഴിഞ്ഞദിവസം നാട്ടുകാർ ഗീതയെ തടഞ്ഞിരുന്നു. ഈ റോഡിൽ ഒരു അപകടം ഉണ്ടായതിനു പിന്നാലെയായിരുന്നു ഇത്. തുടർന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്ന വിഷയത്തിൽ നടപടി ആവശ്യപ്പെട്ട്ഗീത പി ഡബ്ല്യൂ ഡി ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പി ഡബ്ലൂ ഡി ഉദ്യോഗസ്ഥരും എം എൽ എയും തമ്മിൽ പ്രശ്നപരിഹാരത്തിനുള്ള ചർച്ച നടത്തുകയും ചെയ്തു. എം എൽ എ പോയതിനു ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി. എം എൽ എ നടത്തുന്നത് നാടകമാണെന്ന് ആരോപിക്കുകയും ഗീത കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച് പ്രതിഷേധസമരം നടത്തുകയും ചെയ്യുകയായിരുന്നു. തൃശ്ശൂരിലെ നാട്ടികയിൽനിന്നുള്ള സി പി ഐയുടെ എം എൽ എയാണ് ഗീത. content highlights: Youth congress sprays cow dung water


from mathrubhumi.latestnews.rssfeed https://ift.tt/2LHzJH3
via IFTTT