തെന്മല : ചെങ്കോട്ട വാസവനെല്ലൂരിലെ കൃഷിയിടത്തിലെ കുളത്തിൽനിന്ന് എട്ടു ബൈക്കുകൾ കണ്ടെടുത്തു. വാസവനെല്ലൂർ സ്വദേശിയായ ഇരുളപ്പൻ കൃഷിയിടത്തിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ കുളം പരിശോധിക്കാനെത്തിയപ്പോഴാണ് ഒരുഭാഗത്ത് ബൈക്കിന്റെ ഭാഗങ്ങൾ കണ്ടത്. സംശയം തോന്നിയ അദ്ദേഹം പ്രദേശവാസികളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ എട്ടു ബൈക്കുകൾ വെള്ളത്തിനടിയിൽനിന്നു കണ്ടെടുത്തു. ഇരുളപ്പൻ ചെങ്കോട്ട പോലീസിൽ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ നാലു ബൈക്കുകൾ കടയനല്ലൂർ, അച്ചൻപുത്തൂർ, താമ്പൂർ വടകര തുടങ്ങിയ ഭാഗങ്ങളിൽനിന്ന് മോഷണംപോയതാണെന്നു കണ്ടെത്തി. നാല് ബൈക്ക് ഉടമകൾക്കുവേണ്ടി അന്വേഷണം തുടരുന്നു. ബൈക്കുകൾ മാലമോഷ്ടാക്കൾ ഉപേക്ഷിച്ചതായിരിക്കുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണത്തിനുശേഷം ബൈക്കുകൾ കുളത്തിൽ ഉപേക്ഷിച്ചതാണെന്ന് പോലീസ് കരുതുന്നു. എന്നാൽ, മോഷ്ടാക്കളെക്കുറിച്ചുള്ള വിവരമൊന്നും പോലീസിന് ലഭിച്ചിട്ടില്ല. content highlights:bikes found in pond
from mathrubhumi.latestnews.rssfeed https://ift.tt/2LPbeYH
via
IFTTT