കോയമ്പത്തൂർ: കോയമ്പത്തൂർ ജില്ലയിലെ വെള്ളാലൂറിൽ കാറും ലോറിയുമിടിച്ച് അഞ്ചു പേർ മരിച്ചു. കേരള രജിസ്ട്രേഷനിലുള്ള വാഗനർ കാറും തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാർ ഡ്രൈവറായ മുഹമ്മദ് ബഷീർ (44) പാലക്കാട് വല്ലപ്പുഴ സ്വദേശിയാണ്. പാലക്കാട് വല്ലപ്പുഴ മുട്ടിയാൻ കാട്ടിൽ മുഹമ്മദ് കുട്ടിയുടെ മകനാണ് മരിച്ച ബഷീർ. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട് നിന്ന് സേലത്തേക്ക് തൊഴിലാളികളേയും കൊണ്ട് പോകുകയായിരുന്നുകെട്ടിട നിർമാണ കോൺട്രാക്ടറായബഷീർ. കാറിലുണ്ടായിരുന്നവർ ഒഡീഷയിൽനിന്നുള്ള തൊഴിലാളികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.മരിച്ചവരിൽ ഒരു സ്ത്രീയുംഉൾപ്പെടുന്നു. രണ്ടു പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബഷീറടക്കം മറ്റു മൂന്ന് പേർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ശനിയാഴ്ച പുലർച്ച അഞ്ചു മണിയോടെയായിരുന്നു അപകടം.KL 52 B 1014 എന്ന നമ്പറിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ലോറി ഡ്രൈവറായ ട്രിച്ചി സ്വദേശി സതീഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. Content Highlights: coimbatore car accident-five death
from mathrubhumi.latestnews.rssfeed https://ift.tt/2YoAerx
via
IFTTT