Breaking

Saturday, July 27, 2019

കനത്ത മഴയില്‍ മുങ്ങി മുംബൈ: വിമാനങ്ങള്‍ റദ്ദാക്കി, റോഡുകളും വെള്ളത്തില്‍

മുംബൈ: കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ മുംബൈ നഗരത്തെ വെള്ളത്തിനിടിയിലാക്കി. പ്രധാനപ്പെട്ട പല റോഡുകളും വെള്ളത്തിനടിയിൽ ആയതോടെ വ്യാപക ഗതാഗതകുരുക്കാണ് മുംബൈയിലാകമാനം. കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള ഏഴ് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. പത്തോളം വിമാനങ്ങൾ വഴിതരിച്ച് വിടുകയും ചെയ്തിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് ചുരുങ്ങിയത് 30 മിനിറ്റിന്റെ കാലതാമസുണ്ട്. മഴയുടെ തീവ്രത ശനിയാഴ്ച വൈകീട്ടോടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസി അറിയിച്ചു. അതേ സമയം അടുത്ത 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലുള്ള ഗതാഗത കുരുക്ക് വിമാനത്താവളത്തിലേക്ക് പോകുന്നവരെ കാര്യമായി ബാധിച്ചിട്ടുണ്ട്. സാധാരണ നിലക്ക് തന്നെ വലിയ ഗതാഗത കുരുക്കുണ്ടാകുന്ന ഈ പാതയിൽ കനത്ത മഴയും ഇരുട്ട് മൂടിയ അന്തരീക്ഷവുമാണ് കൂടുതൽ ദുഷ്കരമാക്കുന്നത്. നഗരത്തിലെ ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, എസ്.വി റോഡിന്റെ വിവിധ ഭാഗങ്ങൾ, വൈസ്റ്റേൺ എക്സ്പ്രസ് ഹൈവേ എന്നീ റോഡുകളാണ് പ്രധാനമായും വെള്ളത്തിനടിയിലായിരിക്കുന്നത്. Content Highlights:Very Heavy Rain in mumbai-Flights Cancelled and Diverted, Traffic Jams


from mathrubhumi.latestnews.rssfeed https://ift.tt/2MjOHTh
via IFTTT