Breaking

Friday, July 5, 2019

വാവേയ്ക്ക് 5ജി അനുവദിക്കുന്നത് ഇന്ത്യയുടെ സുരക്ഷ പരിഗണിച്ചശേഷം

ന്യൂഡൽഹി: ചൈനീസ് സ്മാർട്ഫോൺ ബ്രാന്റായ വാവേയ്ക്ക് 5ജി സാങ്കേതിക വിദ്യാ പരീക്ഷണത്തിന് ഇന്ത്യ അനുമതി നൽകുക രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയും സുരക്ഷയും കണക്കിലെടുത്താവുമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഉൾപ്പടെ വിവിധ മന്ത്രാലയങ്ങളോട് സർക്കാർ അഭിപ്രായമാരാഞ്ഞതായും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. സുരക്ഷ ആശങ്കകൾ മുൻനിർത്തി അമേരിക്ക അടുത്തിടെ വാവേയ്ക്ക് വാണിജ്യ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വാവേയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ മറ്റ് രാജ്യങ്ങൾക്കുമേൽ അമേരിക്കയിൽ നിന്നും സമ്മർദ്ദമുണ്ട്. എന്നാൽ വാവേയ്ക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തണോ അതോ രാജ്യത്തെ 5ജി ശൃംഖലയുടെ ഭാഗമാവാൻ അനുവദിക്കണോ എന്ന് ഇന്ത്യ ഇതുവരെ തീരുമാനിച്ചിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയും സുരക്ഷയും കണക്കിലെടുത്തേ ഈ വിഷയത്തിൽ തീരുമാനമെടുക്കൂ എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്നത്. അമേരിക്കൻ നിർമിത അസംസ്കൃത വസ്തുക്കൾ വാവേയ്ക്ക് വിൽപന നടത്തുന്ന ഇന്ത്യൻ കമ്പനികൾ അമേരിക്കൻ നിയമങ്ങൾക്ക് കീഴിൽ നിയമ നടപടി നേരിടേണ്ടിവരുമെന്ന് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് ബുധനാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ വാവേയ്ക്ക് 5ജി അനുമതി നൽകുന്നതിൽ ഇന്ത്യയ്ക്ക് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയിൽ 5ജി പരീക്ഷണങ്ങൾക്കായി വാവേ വോഡഫോൺ-ഐഡിയയുമായി ധാരണയിലായിട്ടുണ്ട്. 5ജി അനുമതി നൽകുന്നതിൽ ഇന്ത്യ സ്വതന്ത്രമായ തീരുമാനമെടുക്കണമെന്നാണ് വാവേയുടെ ആവശ്യം. Content Highlights:Huaweis 5G Trials India will Consider Security Economy


from mathrubhumi.latestnews.rssfeed https://ift.tt/2KYm0v9
via IFTTT