മൂന്നാർ: പോസ്റ്റൽ സേവിങ്സ് അക്കൗണ്ട് വഴി കേന്ദ്രസർക്കാർ 15 ലക്ഷമുൾപ്പെടെയുള്ള ധനസഹായങ്ങൾ നൽകുന്നെന്ന വ്യാജപ്രചാരണത്തെ തുടർന്ന് പോസ്റ്റോഫീസിൽ അക്കൗണ്ട് തുടങ്ങാൻ മൂന്നാറിൽ വൻ തിരക്ക്. പണം കിട്ടുമെന്ന് പ്രചരിച്ചതോടെ ഞായറാഴ്ച മുതൽ എസ്റ്റേറ്റ് മേഖലയിൽനിന്ന് തൊഴിലാളികൾ അവധിയെടുത്ത് വാഹനങ്ങളിലെത്തി. മണിക്കൂറുകൾ ക്യൂനിന്ന് അക്കൗണ്ട് തുറന്നശേഷമാണ് മടങ്ങുന്നത്. രണ്ടു ദിവസംകൊണ്ട് 1050 അക്കൗണ്ടുകൾ തുറന്നതായി പോസ്റ്റൽ വകുപ്പ് അധികൃതർ അറിയിച്ചു. വീടും സ്ഥലവും കിട്ടുമെന്നും വ്യാജപ്രചാരണം സൗജന്യമായി സ്ഥലവും വീടും കിട്ടുമെന്ന വ്യാജപ്രചാരണവും ഉണ്ടായി. തുടർന്ന് തിങ്കളാഴ്ച ദേവികുളം ആർ.ഡി.ഒ. ഓഫീസിന് മുന്നിലും തൊഴിലാളികൾ അപേക്ഷയുമായി കൂട്ടത്തോടെയെത്തി. കുറ്റിയാർവാലിയിൽ ഓഗസ്റ്റ് ഒന്നിന് ഭൂമി വിതരണം തുടങ്ങാനിരിക്കെ, ഈ ലിസ്റ്റിലില്ലാത്തവർക്ക് പുതുതായി അപേക്ഷ നൽകാമെന്നും വ്യാജപ്രചാരണമുണ്ടായി. അധികൃതർ ഇക്കാര്യം നിഷേധിച്ചെങ്കിലും തൊഴിലാളികൾ മടങ്ങാൻ തയ്യാറായില്ല. ചൊവ്വാഴ്ചയും തൊഴിലാളികൾ എത്തിയതോടെ ആർ.ഡി.ഒ. ഓഫീസിൽനിന്ന് ഇക്കാര്യം നിഷേധിച്ച് നോട്ടീസ് ഇറക്കി. തോട്ടങ്ങളിലും മറ്റും വായ്മൊഴിയായാണ് ഇത്തരം പ്രചാരണങ്ങളുണ്ടായത്. വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ കേസെടുക്കാൻ സബ് കളക്ടർ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. Content Highlights:fake campaign offers rs 15 lakh from pm to accounts; mad rush at munnar post office
from mathrubhumi.latestnews.rssfeed https://ift.tt/2LQdnmW
via
IFTTT