Breaking

Wednesday, July 31, 2019

പുരസ്കാരം ഞാനെടുത്തു; സമ്മാനത്തുക വൃക്കരോഗികളുടെ ചികിത്സയ്ക്ക്- രമ്യാ ഹരിദാസ്

തിരുവനന്തപുരം: 'സമ്മോഹനം പുരസ്കാരം ഞാൻ സ്വീകരിക്കുന്നു. സമ്മാനത്തുക ആലത്തൂരിലെ വൃക്കരോഗികളുടെ ചികിത്സയ്ക്കായി നൽകുന്നു' -സി.മോഹനചന്ദ്രന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സമ്മോഹനം പുരസ്കാരം സ്വീകരിച്ചുകൊണ്ട് രമ്യാ ഹരിദാസ് എം.പി. ഇതു പറയുമ്പോൾ വേദിയിൽ നിലയ്ക്കാത്ത കരഘോഷം. സി.മോഹനചന്ദ്രൻ അനുസ്മരണവേദിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് രമ്യക്ക് പുരസ്കാരം നൽകിയത്. അവാർഡുകൾക്കൊപ്പം തനിക്കു ലഭിക്കുന്ന സമ്മാനത്തുക ആലത്തൂരിലെ സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങളുടെ നടത്തിപ്പിനാണ് കൈമാറാറുള്ളതെന്നു പറഞ്ഞ രമ്യ, ഇത്തവണയും അതിനുള്ള അനുമതി തേടിക്കൊണ്ടാണ് വേദിവിട്ടത്. കാൽലക്ഷം രൂപയും നെഹ്റു, ഇന്ദിര, രാജീവ് ചിത്രങ്ങൾ പതിച്ച സ്ത്രീശാക്തീകരണ വികസന ശില്പവും അടങ്ങിയതാണ് സമ്മോഹനം പുരസ്കാരം. 'പാട്ടുംപാടി ജയിക്കും' എന്ന പ്രയോഗം യാഥാർത്ഥ്യമാക്കിയ മിടുക്കിയാണ് രമ്യാ ഹരിദാസെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. രാഹുൽഗാന്ധി കണ്ടെത്തിയ നേതാക്കളിലൊരാളാണ് രമ്യ. ആലത്തൂരിൽനിന്ന് ജനകീയാംഗീകാരംകൂടി നേടിയപ്പോൾ രമ്യ തന്റെ കഴിവുതെളിയിച്ചു -ഉമ്മൻചാണ്ടി പറഞ്ഞു. മുൻ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസൻ അനുസ്മരണ പ്രഭാഷണം നടത്തി. സമ്മോഹനം ചെയർമാൻ വിതുര ശശി അധ്യക്ഷനായി. കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സോളമൻ അലക്സ്, കിളിമാനൂർ പഴയകുന്നുമ്മേൽ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.സുദർശനൻ, കട്ടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കാട്ടാക്കട സുബ്രഹ്മണ്യൻ, ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അണിയൂർ എം.പ്രസന്നകുമാർ, നന്ദിയോട് ജോയിന്റ് ഫാമിങ് സഹകരണ സംഘം പ്രസിഡന്റ് ബി.എൽ.കൃഷ്ണപ്രസാദ്, ആക്കുളം സഹകരണസംഘം പ്രസിഡന്റ് പ്രശാന്ത് നഗർ സുരേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ജ്യോതി വിജയകുമാർ, ഷാനവാസ് ആനക്കുഴി, പാങ്ങപ്പാറ അശോകൻ, പിരപ്പൻകോട് സുഭാഷ്, എസ്.മനോഹരൻ നായർ, തെന്നൂർ നസീം, ടി.പി.അംബിരാജ എന്നിവർ സംസാരിച്ചു. content highlights:ramya haridas, alathur mp


from mathrubhumi.latestnews.rssfeed https://ift.tt/2GAVFiM
via IFTTT