Breaking

Monday, July 29, 2019

ഉന്നാവോ പരാതിക്കാരിയുടെ കാറിലിടിച്ച ട്രക്കിന്റെ നമ്പര്‍ മായ്ച്ചിരുന്നു; സുരക്ഷയും പിന്‍വലിച്ചു

റായ്ബറേലി:ഉത്തർപ്രദേശിലെ ബി.ജെ.പി. എം.എൽ.എ. കുൽദീപ് സിങ് പ്രതിയായ ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ കൂടുതൽ ദുരൂഹത ഉയരുന്നു. ഇവരുടെ കാറിലിടിച്ച ട്രക്കിന്റെ നമ്പർ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മായ്ച്ച നിലയിലാരുന്നുവെന്നതും സംഭവ ദിവസം ഇവർക്ക് സുരക്ഷ ഉണ്ടായിരുന്നില്ല എന്നതും ആരോപണങ്ങൾക്ക് ശക്തിപകരുന്നു. അപകടത്തെ സംബന്ധിച്ച് വിശദ അന്വേഷണം വേണമെന്ന് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആവശ്യപ്പെട്ടുണ്ട്. സംഭവത്തിൽ ഡ്രൈവറും വാഹന ഉടമയും അറസ്റ്റിലായിട്ടുണ്ട്. അപകടത്തിൽ പെൺകുട്ടിയുടെ രണ്ടു ബന്ധുക്കൾ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെയും അഭിഭാഷകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെൺകുട്ടിയുടെ കുടുംബം നേരത്തേ രംഗത്തെത്തിയിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ റായ്ബറേലി-ഫതേപുർ റോഡിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രഥമദൃഷ്ട്യാ ഗൂഡാലോചനകളൊന്നും നടന്നതായി സൂചനയില്ലെന്ന് ജില്ലാ പോലീസ് മേധാവി സുനിൽ കുമാർ കഴിഞ്ഞ അറിയിച്ചത്. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിക്കും കുടുംബത്തിനും സുരക്ഷയൊരുക്കിയിരുന്നു. എന്നാൽ അപകടം നടന്ന ദിവസം അവർക്ക് സുരക്ഷയുണ്ടായിരുന്നില്ല. അത് കുടുംബം പറഞ്ഞതിനെ തുടർന്നാണെന്നാണ് സൂചന. അതേ കുറിച്ച് ഞങ്ങൾ അന്വേഷണം നടത്തിവരികയാണെന്നും മറ്റൊരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉന്നവോ ബലാത്സംഗക്കേസിനെത്തുടർന്ന് ഒരു വർഷത്തോളം ബി.ജെ.പി. എം.എൽ.എ. കുൽദീപ് സിങ് ജയിലിൽ കിടന്നിരുന്നു.2017 ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം. ജോലി അഭ്യർഥിച്ച് ഒരു ബന്ധുവിനൊപ്പം എം.എൽ.എയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ സിങ് ബലാത്സംഗം ചെയ്തെന്നാണ് പരാതി. നീതി തേടി പെൺകുട്ടിയും അച്ഛനും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ ആത്മഹത്യശ്രമം നടത്തിയതോടെ സംഭവത്തിന് ദേശീയശ്രദ്ധ ലഭിച്ചു. പ്രതിഷേധം വ്യാപകമായതോടെ കേസ് സി.ബി.ഐ.ക്ക് കൈമാറി. ഇതിനിടെ, പെൺകുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അവിടെവെച്ച് കൊല്ലപ്പെടുകയും ചെയ്തിരുന്നു. Content Highlights:The truck that hit the vehicle had its number plate scrubbed with black paint.


from mathrubhumi.latestnews.rssfeed https://ift.tt/2Ml3AEI
via IFTTT