Breaking

Sunday, July 28, 2019

വാഹനരജിസ്ട്രേഷൻ ഫീസ് കുത്തനെ ഉയർത്തുന്നു

ന്യൂഡൽഹി: വാഹനരജിസ്ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയർത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച കരടുവിജ്ഞാപനം ഗതാഗതമന്ത്രാലയം പുറത്തിറക്കി. പുതിയ ഡീസൽ, പെട്രോൾ കാറുകൾ രജിസ്റ്റർചെയ്യാൻ 5000 രൂപ മുടക്കേണ്ടിവരും. ഇരുചക്രവാഹനങ്ങൾക്ക് 1000 രൂപയും. മുമ്പ് ഉപയോഗിച്ചിരുന്ന വാഹനം പൊളിച്ചുവിറ്റതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനത്തിനു രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതില്ല. വൈദ്യുതിവാഹനങ്ങൾക്കും രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള നിരക്കും കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. കരടുവിജ്ഞാപനം സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും 30 ദിവസത്തിനകം jspbmorth@gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കണം. എട്ടുവർഷംവരെ പഴക്കമുള്ള വാഹനങ്ങൾക്കു രണ്ടുവർഷത്തേക്കും എട്ടുവർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്ക് ഒരുവർഷത്തേക്കുമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുക. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ആറുമാസത്തേക്കായിരിക്കും ഫിറ്റ്നസ് നൽകുക. കരടുനിർദേശം (നിലവിലുള്ള നിരക്ക് ബ്രാക്കറ്റിൽ) ഇരുചക്രവാഹനം രജിസ്ട്രേഷൻ-1000 രൂപ (50 രൂപ) പുതുക്കൽ- 2000 രൂപ (50 രൂപ) മുച്ചക്രവാഹനങ്ങൾ രജിസ്ട്രേഷൻ- 5000 രൂപ (300 രൂപ) പുതുക്കൽ- 10000 രൂപ (300 രൂപ) ലൈറ്റ് മോട്ടോർ വാഹനങ്ങൾ- നോൺ ട്രാൻസ്പോർട്ട് രജിസ്ട്രേഷൻ- 5,000 രൂപ (600 രൂപ) പുതുക്കൽ- 15,000 രൂപ (600 രൂപ) ലൈറ്റ് മോട്ടോർ വാഹനങ്ങൾ- ട്രാൻസ്പോർട്ട് രജിസ്ട്രേഷൻ- 10,000 രൂപ (1000 രൂപ) പുതുക്കൽ- 20,000 രൂപ (1000 രൂപ) മീഡിയം ഗുഡ്സ്/പാസഞ്ചർ വെഹിക്കിൾ രജിസ്ട്രേഷൻ- 20,000 രൂപ (1000 രൂപ) പുതുക്കൽ- 40,000 രൂപ (1000 രൂപ) ഹെവി ഗുഡ്സ്/ പാസഞ്ചർ വെഹിക്കിൾ രജിസ്ട്രേഷൻ- 20,000 രൂപ (1500 രൂപ) പുതുക്കൽ- 40,000 രൂപ (1500 രൂപ) ഇറക്കുമതി വാഹനങ്ങൾ ഇരുചക്ര/മുച്ചക്ര വാഹനങ്ങൾ രജിസ്ട്രേഷൻ- 5000 രൂപ (2500 രൂപ) പുതുക്കൽ- 10,000 രൂപ (2500 രൂപ) നാലുചക്രവാഹനങ്ങൾ രജിസ്ട്രേഷൻ- 20,000 രൂപ (5000 രൂപ) പുതുക്കൽ- 40,000 രൂപ (5000 രൂപ)


from mathrubhumi.latestnews.rssfeed https://ift.tt/2OxeKZA
via IFTTT