Photo: Shine VS/ Mathrubhumi Archives കൊച്ചി: ലാത്തിച്ചാർജിൽ മൂവാറ്റുപുഴ എം എൽ എ എൽദോ എബ്രഹാമിന്റെ കൈക്ക് ഒടിവോ പൊട്ടലോ ഇല്ലെന്ന വാദവുമായി പോലീസ്. ഇതു സംബന്ധിച്ച രേഖകൾ പോലീസ് എറണാകുളം ജില്ലാ കളക്ടർക്ക് കൈമാറി. പോലീസ് കൈമാറിയ ചികിത്സാരേഖകളുടെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. വെള്ളിയാഴ്ച നടന്ന ഹിയറിങ്ങിലാണ് പോലീസ് മെഡിക്കൽ റിപ്പോർട്ട് കളക്ടർക്കും തഹസിൽദാർക്കും കൈമാറിയത്. കൊച്ചി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവരിൽനിന്ന് വെള്ളിയാഴ്ച കളക്ടർ മൊഴിയെടുത്തിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പെടെയുള്ള ആളുകൾക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പ് തങ്ങൾക്ക് ലഭിച്ചതായി സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം ആലുവയിൽ പറഞ്ഞിരുന്നു. ലാത്തിച്ചാർജിൽ പരിക്കേറ്റ എൽദോ എബ്രഹാം എറണാകുളം ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. അവിടെ എക്സ് റേ എടുക്കുകയും ചെയ്തിരുന്നു. തുടർന്ന്സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടുകയായിരുന്നു.കൊച്ചിയിൽ ഡി ഐ ജി റേഞ്ച് ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിലാണ് പോലീസ് ലാത്തിച്ചാർജിൽ എൽദോയ്ക്കും മറ്റ് സി പിഐ നേതാക്കൾക്കും പരിക്കേറ്റത്. content highlights: Police attack against eldo abraham mla
from mathrubhumi.latestnews.rssfeed https://ift.tt/2JUu3as
via
IFTTT