Breaking

Tuesday, July 30, 2019

പോലീസ് മേധാവിയാകേണ്ടത് ഞാൻ‌ തന്നെ

? ട്രിബ്യൂണൽ വിധിയെ എങ്ങനെ കാണുന്നു = 32 വർഷം സർവീസുള്ള എന്നെ സർക്കാർ അടിച്ചുപുറത്താക്കുകയായിരുന്നു. എനിക്കു പറയാനുള്ളതുപോലും കേൾക്കാൻ നിൽക്കാതെ സാമാന്യനീതി നിഷേധിച്ചു. സർക്കാർ അന്യായം കാണിച്ചതുകൊണ്ടാണ് എനിക്ക് ന്യായംതേടി ട്രിബ്യൂണലിനെ സമീപിക്കേണ്ടിവന്നത്. അഴിമതിക്കെതിരേയുള്ള ശബ്ദം കേരളത്തിൽ നിലച്ചിട്ടില്ല എന്നു തെളിയിക്കുന്നതാണ് ട്രിബ്യൂണൽ ഉത്തരവ്. അഴിമതിക്കെതിരേയുള്ള ഏറ്റവും ഫലപ്രദമായ മാർഗം അകത്തുള്ളവർതന്നെ പുറത്തുപറയുക എന്നതാണ്. ഓഖി ദുരന്തത്തിൽ സർക്കാർവിരുദ്ധ പരാമർശം നടത്തിയത് ശരിയാണെന്നു കരുതുന്നുണ്ടോ എല്ലാവരും ഒരു പ്രകൃതിക്ഷോഭം ഇഷ്ടപ്പെടുന്നു എന്നൊരു സിദ്ധാന്തമുണ്ട്. അതിലൂടെ അഴിമതി നടത്താനുള്ള സാധ്യത ഉപയോഗപ്പെടുത്തുന്നവരെക്കുറിച്ചാണ് ആ സിദ്ധാന്തം. നാട്ടിൽ നടന്ന കാര്യത്തെപ്പറ്റി ഉദാഹരണമായി ഞാൻ പറഞ്ഞതാണ് ഓഖി വിഷയം. നാട്ടിലെ കാര്യത്തിനുപകരം യുഗാൺഡയിലെയോ അർജന്റീനയിലെയോ കാര്യം പറഞ്ഞിട്ട് എന്തെങ്കിലും ഗുണമുണ്ടോ സർക്കാരിലെ എല്ലാവരും കുഴപ്പക്കാരാണ് എന്നാണോ പറയുന്നത് എല്ലാവരും കുഴപ്പക്കാരല്ല. പക്ഷേ, കുഴപ്പക്കാരായ കുറേപ്പേർ സർവീസിലുണ്ടെന്നതിൽ തർക്കമില്ല. നല്ലരീതിയിൽ ഭരണം നടക്കണമെന്ന് ആഗ്രഹിക്കുന്നവരെ അടിച്ചമർത്തി നിശ്ശബ്ദരാക്കി താക്കോൽസ്ഥാനത്ത് ഇരിക്കുന്നവരിൽ പലരും കുഴപ്പക്കാരാണ് എന്നതാണ് കേരളത്തിന്റെ ദുര്യോഗം. ഏതു സർക്കാരാണ് കൂടുതൽ അഴിമതിക്ക് കൂട്ടുനിൽക്കുന്നത് അഴിമതിയുടെ കാര്യത്തിൽ ഇടത്, വലത് വ്യത്യാസമില്ല. എല്ലായിടത്തും നല്ലവരുണ്ട്, അഴിമതിക്കാരുമുണ്ട്. അഴിമതി പരസ്യമായി ചെയ്യുന്ന ഒന്നല്ല. തെളിവുകൾ ഇല്ലാതാക്കി അഴിമതി നടത്തുന്നവരാണ് ഇന്ന് ഏറെപ്പേരും. അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നത് വിഷമകരമാണ്. അഴിമതി കണ്ടുപിടിക്കാൻ പറ്റില്ലെന്നാണോ പറയുന്നത് അഴിമതിയുടെ രൂപംമാറി എന്നതാണു പ്രധാനം. പണ്ട് സർക്കാർ ഓഫീസുകളിലെ മേശവലിപ്പിലും ഫയലുകളുടെ ഇടയിലുമൊക്കെ രൂപ തിരുകിവെക്കുന്നതായിരുന്നു രീതി. നോട്ടിൽ പൊടിവിതറി നടത്തുന്ന പരിശോധനയിലൂടെ വിജിലൻസിന് അതൊക്കെ കണ്ടുപിടിക്കാമായിരുന്നു. ഇന്ന് അതൊക്കെ മാറി. ഷെൽ കമ്പനികളിലൂടെ പുറമേ തെളിവുകളൊന്നും കാണിക്കാതെയാണ് ഇന്ന് പല അഴിമതികളും നടക്കുന്നത്. എന്താണ് താങ്കൾക്കുമേലുള്ള പ്രധാന കുറ്റങ്ങൾ ഞാൻ പറഞ്ഞാൽ കേൾക്കാത്തവനാണെന്നതാണ് പ്രധാന കുറ്റം. എന്നാൽ, സർക്കാർ എന്താണ് പറയുന്നതെന്ന് ജനം അറിയുന്നുണ്ടോ. സർക്കാർ പറയുന്ന എല്ലാകാര്യങ്ങളും ചെയ്യാൻ പറ്റുന്നതാണെന്നു കരുതുന്നുണ്ടോ. കേരള ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് ബോർഡ് ഡയറക്ടറായിരിക്കുമ്പോഴാണ് എനിക്ക് ആദ്യത്തെ കാരണംകാണിക്കൽ നോട്ടീസ്. കടുത്തുരുത്തിയിൽ കർഷകർക്കുവേണ്ടി വിപണി തുടങ്ങിയ വിഷയത്തിലായിരുന്നു അത്. ചെയ്യാത്ത തെറ്റിനു കിട്ടിയ ആ നോട്ടീസ് പിന്നീട് പലകാലത്ത് പല വിഷയങ്ങളിലായി കിട്ടിക്കൊണ്ടേയിരുന്നു. സർവീസിൽ തിരിച്ചുചെല്ലുമ്പോൾ ഏതു സ്ഥാനമാണു പ്രതീക്ഷിക്കുന്നത് സീനിയോറിറ്റി അനുസരിച്ച് ഞാനാണ് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കു വരേണ്ടത്. ഇപ്പോൾ ട്രിബ്യൂണൽ ഉത്തരവ് പ്രകാരം സർക്കാർ നീതി നടപ്പാക്കേണ്ടതാണ്. അവരെന്തു തീരുമാനിക്കുമെന്നറിയില്ല. ഇനിയും നീതിനിഷേധം തുടർന്നാൽ നിയമനാധികാരിയും അപ്പീൽ അധികാരിയുമായ കേന്ദ്ര സർക്കാരിന്റെ നിലപാടാകും നിർണായകമാകുക. Content Highlights:Jacob Thomas Strong Message to Govt


from mathrubhumi.latestnews.rssfeed https://ift.tt/2OsVfSd
via IFTTT