Breaking

Saturday, July 27, 2019

എന്തിനാണ് ഈ അസഹിഷ്ണുത? അടൂർ ഗോപാലകൃഷ്ണനെതിരേ കുമ്മനം

കണ്ണൂർ: അടൂർ ഗോപാലകൃഷ്ണനെതിരേ ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ. ജയ് ശ്രീറാം വിളിയോട് അടൂരിനെന്തിനാണ് അസഹിഷ്ണുതയെന്ന് കുമ്മനം ചോദിച്ചു. പൂർവസൈനിക് സേവാ പരിഷത്ത് കണ്ണൂരിൽ നടത്തിയ കാർഗിൽ വിജയ് ദിവസ് രാഷ്ട്രസുരക്ഷാദിനം ഉദ്ഘാടനംചെയ്യാനെത്തിയതായിരുന്നു കുമ്മനം രാജശേഖരൻ. അടൂരിനെന്തുകൊണ്ടാണ് ശ്രീരാമനോടു വിരോധമെന്നറിയില്ല. ജയ്ശ്രീറാം വിളി എങ്ങനെയാണ് തൊട്ടുകൂടാത്തതായത്? ജനം ശ്രീരാമനെ മര്യാദാപുരുഷോത്തമനായാണു കാണുന്നത്. ഗാന്ധി വെടിയേറ്റുമരിക്കുമ്പോൾ ഹേ റാം എന്നാണു വിളിച്ചത്. രാജ്ഘട്ടിലും ഇതെഴുതിയിട്ടുണ്ട്. ആ ശ്രീരാമനെയാണ് അടൂരിനെപ്പോലുള്ളവർ വർഗീയമായി ചിത്രീകരിക്കുന്നത്. ബി.ഗോപാലകൃഷ്ണന്റെ പ്രതികരണത്തെക്കുറിച്ചറിയില്ലെന്നും കുമ്മനം പറഞ്ഞു. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരേ 48 പ്രമുഖർക്കൊപ്പം പ്രധാനമന്ത്രിക്കു കത്തയച്ച അടൂർ ഗോപാലകൃഷ്ണനെതിരേ ബി.ജെ.പി. സംസ്ഥാനവക്താവ് ബി.ഗോപാലകൃഷ്ണൻ കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. കുമ്മനത്തിന്റെ വേദിയിൽ ഡി.ജി.പി. ജേക്കബ് തോമസും ഉണ്ടായിരുന്നു. content highlights:adoor gopalakrishnan, kummanam, bjp, jai sreeram


from mathrubhumi.latestnews.rssfeed https://ift.tt/2Gw4meo
via IFTTT