മുംബൈ:കശ്മീർ പ്രശ്നപരിഹാരത്തിന് ട്രംപിന്റെ ഇടപെടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന വാർത്ത വൻ വിവാദമായതിന് പിന്നാലെ വിഷയത്തിൽ പുതിയ വ്യാഖ്യാനവുമായി കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. മീഡിയേറ്റ്, മെഡിറ്റേറ്റ് എന്നീ വാക്കുകൾ തമ്മിലുണ്ടായ ആശയക്കുഴപ്പമാകാനാണ് സാധ്യതയെന്നാണ് ഖുർഷിദ് പറയുന്നത്. സൽമാൻ ഖുർഷിദിന്റെ വിസിബിൾ മുസ്ലിം, ഇൻവിസിബിൾ സിറ്റിസൺ അണ്ടർസ്റ്റാൻഡിങ് ഇസ്ലാം ഇൻ ഇന്ത്യൻ ഡെമോക്രമസി എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് അദ്ദേഹം ഈ സാധ്യത പറഞ്ഞത്. യോഗയ്ക്കായി എന്തുകൊണ്ട് മെഡിറ്റേറ്റ് ചെയ്യുന്നില്ല എന്ന് മോദി ചോദിച്ചിട്ടുണ്ടാകും, ട്രംപ് കേട്ടതും കരുതിയതും മീഡിയേറ്റ്(മധ്യസ്ഥത) എന്നാകാം. ആശയവിനിമയത്തിലുണ്ടായ പ്രശ്നമാകാം. നയതന്ത്ര ബന്ധം എന്നത് ആശയവിനിമയത്തിൽ അധിഷ്ഠിതമാണ്. നേരാം വണ്ണം ആശയവിനിമയം നടത്താൻ കഴിയുന്നില്ലെങ്കിൽ എന്തുതരം നയതന്ത്രമാണ് നിങ്ങൾ നടത്തുന്നത്-ഖുർഷിദ് ചോദിക്കുന്നു. Content Highlights:if you are not able to communicate properly, what kind of diplomacy you are having: Khurshid
from mathrubhumi.latestnews.rssfeed https://ift.tt/32UWFry
via
IFTTT