ചെന്നൈ: നടിയെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് മദ്രാസ് ഹൈക്കോടതിയിൽ പരാതി നൽകി സഹപ്രവർത്തകർ. തൊരട്ടി എന്ന തമിഴ് സിനിമയുടെ അണിയറ പ്രവർത്തകരാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ചിത്രത്തിലെ നായിക സത്യകലയെയാണ് കാണാതായിരിക്കുന്നത്. ചിത്രത്തിലെ നായികയാണ് സത്യകല. നടിയുടെ മാതാപിതാക്കൾക്കെതിരയാണ് പരാതി നൽകിയിരിക്കുന്നത്. പിതാവിനും രണ്ടാനമ്മയ്ക്കും താൻ സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് സത്യകല തങ്ങളോട് പറഞ്ഞതായി അണിയറ പ്രവർത്തകർ പരാതിയിൽ പറയുന്നു. കുറച്ചു ദിവസങ്ങളായി നടിയെ വിളിച്ചിട്ട് അവർ കോളുകൾ എടുക്കിന്നില്ല. ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. Content HIghlights:Actor Sathyakala kidnapping, case against parents filed by Thorati movie crew, abduction case
from mathrubhumi.latestnews.rssfeed https://ift.tt/30YP9tZ
via
IFTTT