Breaking

Saturday, July 27, 2019

യു ട്യൂബിന് മലയാളത്തിൽ 100 ശതമാനം വളർച്ച

കൊച്ചി:വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ 'യു ട്യൂബി'ലെ മലയാളം ഉള്ളടക്കത്തിന്റെ ഉപഭോഗത്തിൽ 100 ശതമാനത്തിലേറെ വാർഷിക വളർച്ച. 10 ലക്ഷത്തിലേറെ സബ്സ്ക്രൈബർമാരുള്ള മലയാളം ചാനലുകളുടെ എണ്ണം 17 ആയി ഉയർന്നിട്ടുണ്ട്. അഞ്ച് ലക്ഷത്തിനും 10 ലക്ഷത്തിനുമിടയിൽ വരിക്കാരുള്ള ചാനലുകളുടെ എണ്ണം അമ്പതും ഒരു ലക്ഷത്തിലേറെ വരിക്കാരുള്ളത് നാനൂറോളവുമായിട്ടുണ്ടെന്ന് യു ട്യൂബ് ഇന്ത്യയുടെ കണ്ടന്റ് പാർട്ണർഷിപ്പ് വിഭാഗം ഡയറക്ടർ സത്യ രാഘവൻ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷം കൊണ്ടാണ് ഏറ്റവുമധികം വളർച്ചയുണ്ടായത്. വിവിധ മാധ്യമ സ്ഥാപനങ്ങളുടെ ചാനലുകൾ ഒഴിവാക്കിയാൽ കോമഡി വീഡിയോകൾ ഒരുക്കുന്ന 'കരിക്ക്' ആണ് ഏറ്റവുമധികം വരിക്കാരുള്ള മലയാളം യു ട്യൂബ് ചാനൽ. 26 ലക്ഷം വരിക്കാരാണ് കരിക്കിനുള്ളത്. എം4 ടെക് (18 ലക്ഷം), എം.ടി. വ്ളോഗ്, വില്ലേജ് ഫുഡ് ചാനൽ, വീണാസ് കറി വേൾഡ്, സ്കിന്നി റെസിപീസ്, ലില്ലീസ് നാച്വറൽ ടിപ്സ് എന്നിവയാണ് 10 ലക്ഷത്തിലേറെ വരിക്കാരുള്ള മറ്റു ചാനലുകൾ. മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ ഒഫീഷ്യൽ ട്രെയിലർ ഒരു കോടിയിലേറെ ഹിറ്റ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളത്തിൽ കോമഡി, മ്യൂസിക്, വിനോദം, ഫുഡ്, ടെക്നോളജി, പഠനം, വാർത്ത എന്നീ മേഖലകളിലെ വീഡിയോകൾക്കാണ് ഏറ്റവുമധികം ഡിമാൻഡ് എന്നും അദ്ദേഹം വിശദീകരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2SLbTuL
via IFTTT