Breaking

Monday, July 29, 2019

കല്ലുമ്മക്കായ പറിച്ച നാല്‌ മലയാളികൾ ആന്ധ്രയിൽ പിടിയിൽ

കണ്ണൂർ: കൃഷ്ണാ നദിയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടയിൽ നാല് കണ്ണൂർ സ്വദേശികൾ ഉൾപ്പെടെ ആറുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. താഴെചൊവ്വയിലെ നവാസ്, ആദികടലായി സ്വദേശികളായ ഫാരിസ്, സൽമാൻഖാൻ, സമീർ, തസ്രുദ്ദീൻ എന്നിവരെയാണ് ആന്ധ്രയിലെ വിജയവാഡ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചത്. ഇവർ ഞായറാഴ്ച സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ ഫോണിലൂടെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഇവരെക്കൂടാതെ രണ്ട് അസം സ്വദേശികളുമാണ് കസ്റ്റഡിയിൽ ഉള്ളത്. കല്ലുമ്മക്കായ ആന്ധ്രയിൽ ഭക്ഷണപദാർഥമല്ലാത്തതിനാൽ സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ പിടിച്ചത്. കേരളത്തിൽ ആഹാരമാക്കുന്നവയാണ് ഇവയെന്ന് യു ട്യൂബിൽ ഇവർ ഉദ്യോഗസ്ഥർക്കുകാണിച്ചുകൊടുത്തിട്ടും വിട്ടില്ലെന്നാണ് പറയുന്നത്. കല്ലുമ്മക്കായ ശേഖരിച്ച കാറും കസ്റ്റഡിയില്ലെടുത്തിട്ടുണ്ട്. കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. content highlights:Green Mussel,kallumekkaya,krishna river


from mathrubhumi.latestnews.rssfeed https://ift.tt/2ylhqi8
via IFTTT