Breaking

Friday, July 26, 2019

രഞ്ജി ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താമെന്നു പറഞ്ഞ് തട്ടിപ്പ്; അസിസ്റ്റന്റ് കോച്ച് അറസ്റ്റില്‍

ന്യൂഡൽഹി: രഞ്ജി ട്രോഫിക്കുള്ള ടീമുകളിലേക്ക് സെലക്ഷൻ നൽകാമെന്നു പറഞ്ഞ് കളിക്കാരിൽ നിന്ന് കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് കോച്ച് അറസ്റ്റിൽ. ബി.സി.സി.ഐ നൽകിയ പരാതിയെ തുടർന്ന് ഡൽഹി ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐ.പി.സി 420, 467, 468, 471, 120 ബി എന്നീ വകുപ്പുകൾ ചുമത്തി ഡൽഹി ക്രൈം ബ്രാഞ്ച് ഇയാൾക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അണ്ടർ 19, അണ്ടർ 16 ടീമുകളിൽ ഇടംനേടിത്തരാമെന്നു പറഞ്ഞാണ് ഇയാൾ കളിക്കാരിൽ നിന്ന് പണം വാങ്ങിയിരുന്നത്. എന്നാൽ പണം കൊടുത്തിട്ടും യാതൊരു ഫലവുമില്ലെന്നു കണ്ടതോടെ കളിക്കാർ ബി.സി.സി.ഐയെ സമീപിക്കുകയായിരുന്നു. ബി.സി.സി.ഐ ഉടൻ തന്നെ ഇക്കാര്യം പോലീസിൽ അറിയിക്കുകയായിരുന്നു. Content Highlights:Assistant cricket coach arrested for allegedly duping cricketers


from mathrubhumi.latestnews.rssfeed https://ift.tt/2JSHUy1
via IFTTT