ന്യൂഡൽഹി: ആകാശത്ത് വെച്ച് യുദ്ധവിമാനത്തിൽ ഇന്ധനം നിറയ്ക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് വ്യോമസേന. സുഖോയ് 30എംകെഐ യുദ്ധവിമാനത്തിലാണ് വ്യോമസേനയുടെ ഇന്ധന ടാങ്കർ വിമാനമായ ഐഎൽ-78 എഫ്ആർഎ വിമാനത്തിൽ നിന്ന് ഇന്ധനം നിറച്ചത്. ഇന്ത്യൻ വ്യോമസേനയും ഫ്രഞ്ച് വ്യോമസേനയും ചേർന്ന് നടത്തുന്ന ഗരുഡ വ്യോമാഭ്യാസത്തിനിടെയാണ് പറക്കുന്നതിനിടെ വിമാനത്തിൽ ഇന്ധനം നിറയ്ക്കാനുള്ള വ്യോമസേന പൈലറ്റുമാരുടെ പാടവം തെളിയിച്ചത്. ഫ്രാൻസിലെ മോണ്ട് ദെ മാർസാൻ വ്യോമതാവളത്തിലാണ് ഇരുരാജ്യങ്ങളുടെയും സംയുക്ത വ്യോമാഭ്യാസം നടക്കുന്നത്. ജൂലൈ ഒന്നിന് തുടങ്ങിയ യുദ്ധാഭ്യാസ പ്രകടനങ്ങൾ ജൂലൈ 14 ന് അവസാനിക്കും. പറന്നുകൊണ്ടിരിക്കെ യുദ്ധവിമാനത്തിൽ ഇന്ധനം നിറയ്ക്കൽ അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ധനം കൊണ്ടുപോകുന്ന വിമാനത്തിന്റെ അതേവേഗതയിൽ അതേ ദിശയിൽ യുദ്ധവിമാനങ്ങളും സഞ്ചരിക്കേണ്ടതുണ്ട്. അണുവിട മാറിയാൽ വലിയ അപകടമാണ് സംഭവിക്കുക. നാല് സുഖോയ് വിമാനങ്ങളും ഐഎൽ-78 എഫ്ആർഎ ഇന്ധന വിമാനവുമായാണ്വ്യോസേന ഫ്രാൻസിലെത്തിയത്. ഇതിനൊപ്പം വ്യോമസേന പൈലറ്റുമാരുൾപ്പെടെ 120 സൈനികരുമുണ്ടായിരുന്നു. റഫാൽ, ആൽഫാ ജെറ്റ്, മിറാഷ് 2000,സി-135, ഇ3എഫ്, സി130, കാസ തുടങ്ങിയ വിമാനളയൊണ് അണി നിരത്തിയത്. ഇരുസേനകളുടെയും പരസ്പര പ്രനവർത്തന ക്ഷമത പരിശോധിക്കുകയും പുതിയ തന്ത്രങ്ങൾ പങ്കുവെയ്ക്കുകയുമാണ് വ്യോമാഭ്യാസത്തിന്റെ ലക്ഷ്യം. 2014 ലെ ഗരുഡ അഭ്യാസം ഇന്ത്യയിലെ ജോധ്പുർ വ്യോമതാവളത്തിലാണ് നടന്നത്. #ExGaruda2019 : Glimpses of Air-to-Air refueling by Su-30MKI fighter aircraft from IL-78 FRA aircraft. Gp Capt Antil says "Air-to-Air refueling is not an easy task. Pilots need to get their speeds right, get in correct formation and synchronise with the refueler". pic.twitter.com/CvrC8jwhJy — Indian Air Force (@IAF_MCC) July 7, 2019 Content Highlights:IAF, air-to-air refueling, Su-30MKI, IAF, Garuda Excercise
from mathrubhumi.latestnews.rssfeed https://ift.tt/2Jla5FR
via
IFTTT