ന്യൂഡൽഹി: ആഗ്രയിലെ യമുന എക്സ്പ്രസ് വേയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഖ്നൗവിൽനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ബസാണ് തിങ്കളാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും അടിയന്തര സഹായം ഉറപ്പുവരുത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. Content Highlights:bus falls off to canal in yamuna expressway agra, 29 died
from mathrubhumi.latestnews.rssfeed https://ift.tt/32oT98S
via
IFTTT