Breaking

Monday, July 8, 2019

വിമത എംഎല്‍എമാര്‍ ഇടഞ്ഞുതന്നെ; പിടിച്ചുനില്‍ക്കാന്‍ കുമാരസ്വാമിയുടെ അനുനയനീക്കങ്ങള്‍

ബെംഗളൂരു: കർണാടകയിൽ രാജിവെച്ച ഭരണകക്ഷി എം.എൽ.എമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ തുടരുന്നു. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിമത കോൺഗ്രസ് എം.എൽ.എ. രാമലിംഗ റെഡ്ഡിയുമായി രഹസ്യകേന്ദ്രത്തിൽ ചർച്ച നടത്തി. രാജിയിൽനിന്ന് പിന്മാറണമെന്ന് കുമാരസ്വാമി രാമലിംഗ റെഡ്ഡിയോട് ആവശ്യപ്പെട്ടു. എന്നാൽ നേതൃത്വം വാഗ്ദാനം ചെയ്ത മന്ത്രിപദം വേണ്ടെന്നാണ് വിമത എം.എൽ.എമാരുടെ നിലപാട്. ഇതോടെ രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി പദവും മറ്റുള്ളവർക്ക് മന്ത്രിപദവും നൽകിയുള്ള പ്രശ്നപരിഹാരം പ്രതിസന്ധിയിലായിരിക്കുകയാണ്. അതിനിടെ പാർട്ടി ആവശ്യപ്പെട്ടാൽ ഉപമുഖ്യമന്ത്രി പദം രാജിവെയ്ക്കുമെന്ന് ജി. പരമേശ്വര അറിയിച്ചു. ഹൈക്കമാൻഡ് നിർദേശമനുസരിക്കുമെന്നും എം.എൽ.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ ജി. പരമേശ്വരയുടെ വസതിയിൽ കോൺഗ്രസ് നേതാക്കളുടെ മന്ത്രിമാരുടെയും യോഗം ചേരുന്നുണ്ട്. ഈ യോഗത്തിനുശേഷം ഉപമുഖ്യമന്ത്രിയായ ജി. പരമേശ്വരയും മന്ത്രിമാരും രാജിപ്രഖ്യാപിക്കുമെന്നാണ് സൂചന. രാജിപ്രഖ്യാപനത്തിന് പിന്നാലെ വിമത എം.എൽ.എമാർ തിരിച്ചെത്തുമെന്നാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ പ്രതീക്ഷ. Content Highlights:karnataka crisis; hd kumaraswamy holds meeting with ramalinga reddy


from mathrubhumi.latestnews.rssfeed https://ift.tt/32gx1gA
via IFTTT