Breaking

Monday, July 8, 2019

കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബി.ജെ.പി.യില്‍ ചേര്‍ന്നു

പൊറത്തിശ്ശേരി: കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ്, സേവാദൾ വൈസ് ചെയർമാൻ, ന്യൂനപക്ഷസെൽ ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഷിയാസ് പാളയംകോട്ട് ബി.ജെ.പി.യിൽ ചേർന്നു. ഇരിങ്ങാലക്കുട നഗരസഭ ഭരിക്കുന്ന കോൺഗ്രസ്, സമരങ്ങളോട് മുഖംതിരിക്കുന്ന സമീപനമാണെന്നും അഴിമതിക്കാർക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ഷിയാസ് ആരോപിച്ചു. ബി.ജെ.പി. മുനിസിപ്പൽ പ്രസിഡന്റ് ഷാജുട്ടൻ, ഷിയാസ് പാളയംകോട്ടിന് അംഗത്വം നൽകി ഷാളണിയിച്ച് സ്വീകരിച്ചു. സന്തോഷ് ബോബൻ, ഷൈജു കണ്ടംകുളത്തി, ഉണ്ണികൃഷ്ണൻ പാറയിൽ, ഷൈജു കുറ്റിക്കാട്, വേണു, ദാസൻ വെട്ടത്ത്, ശ്രീജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2NTPw7N
via IFTTT