മുംബൈ: കനത്ത മഴയിൽ മുംബൈയിലെ ഗതാഗത സംവിധാനങ്ങൾ താളം തെറ്റി. കഴിഞ്ഞ നാല് ദിവസമായി ശക്തമായ മഴയാണ് മുംബൈയിലും സമീപ പ്രദേശങ്ങളിലും ലഭിക്കുന്നത്. റോഡുകളിലും റെയിൽ പാളങ്ങളിലും വെള്ളം നിറഞ്ഞതിനേ തുടർന്ന് വാഹന- റെയിൽ ഗതാഗതം തടസ്സപ്പെട്ടു. അഴുക്കൂചാലുകൾ വെള്ളം നിറഞ്ഞതാണ് റോഡുകൾ വെള്ളത്തിൽ മുങ്ങാൻ കാരണം. ഇതേതുടർന്ന് ഗതാഗത തടസ്സം തുടർക്കഥയായി. പശ്ചിമ റെയിൽവേയുടെ കണക്കുകൾ പ്രകാരം ഞായറാഴ്ച രാത്രിവരെ പെയ്തത് 361 മില്ലീമീറ്റർ മഴയാണ്. തിങ്കളാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ മാത്രം 100 മില്ലീമീറ്റർ മഴ പെയ്തിട്ടുണ്ട്. മഴ കനത്തതിനെ തുടർന്ന് മുംബൈ- അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസിന്റെ സർവീസ് യാത്രക്കാരുടെ സുരക്ഷയെ കരുതി താത്കാലികമായി നിർത്തിയിട്ടുണ്ട്. ഇതിന് പുറമെ നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുമുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങൾ തങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. Western Railway PRO: Due to very heavy rains in Palghar during night, 13 trains have been cancelled, today. After receding of water, train movement at Palghar was started at 8.05 hours at restricted speed of 30 kmph in view of safety. pic.twitter.com/R7VGydwZG9 — ANI (@ANI) July 1, 2019 സിയൺ,ദാദർ, കിങ് സർക്കിൾ, ബാന്ദ്ര തുടങ്ങി മുംബൈയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളക്കെട്ട് പ്രശ്നം രൂക്ഷമായതിനാൽ തിരക്കേറിയ അന്ധേരി സബ്വെ അടച്ചു. ഇവിടെ നിന്ന് മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം പുറത്തുകളയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മരം പിഴുതുവീണും ഷോർട്ട് സർക്യൂട്ട് മുലവുമുള്ള അപകടങ്ങൾ മുംബൈയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തിൽ പരിക്കേറ്റ് നിരവധി ആളുകൾ ചികിത്സ തേടുന്നുണ്ട്. #WATCH Mumbai: Children wade through water to go to school as streets in Dadar East have been flooded due to heavy rainfall. pic.twitter.com/x3fQa0PAnG — ANI (@ANI) July 1, 2019 Content Highlights:Heavy Rain waterlogging, choked drains, traffic jams cancellations and delays in trains in Mumbai
from mathrubhumi.latestnews.rssfeed https://ift.tt/2JgF30m
via
IFTTT