Breaking

Monday, July 1, 2019

ബാലകോട്ട് ആക്രമണത്തിന് പിന്നാലെ തന്ത്രങ്ങള്‍ മാറ്റി പാകിസ്താന്‍

ന്യൂഡൽഹി: ഫെബ്രുവരിയിലെ ബാലകോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ പുതിയ പദ്ധതി തയ്യാറാക്കി പാകിസ്താൻ. സമാനമായ ആക്രമണങ്ങൾ ഉണ്ടാകുന്നത് തടയാൻ ഇന്ത്യയുമായുള്ള അതിർത്തിയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പാകിസ്താൻ. ഇതിനായി കാലങ്ങളായി വാങ്ങാൻ തീരുമാനിച്ചിട്ടും മാറ്റിവെച്ചുകൊണ്ടിരുന്ന ആയുധങ്ങളും റഡാർ സംവിധാനങ്ങളും വാങ്ങുന്ന നടപടികൾ പാകിസ്താൻ സൈന്യം ത്വരിതപ്പെടുത്തി. സീ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പുറമെ ആയുധങ്ങൾ പ്രദർശിപ്പിച്ച് നിയന്ത്രണ രേഖയ്ക്ക് സമീപത്തേക്കോ പാക് അധീന കശ്മീരിലോ സഞ്ചരിക്കരുതെന്ന നിർദ്ദേശം ഭീകരർക്ക് പാക് സൈന്യം നൽകിയിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല പാകിസ്താൻ യൂണിഫോം ധരിക്കാതെ ക്യാമ്പുകൾക്ക് പുറത്തേക്ക് പോകരുതെന്നും അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയുടെ സാറ്റലൈറ്റ് നിരീക്ഷണത്തിൽ നിന്നും ഡ്രോൺ നിരീക്ഷണത്തിൽ നിന്നും ഭീകരരെ ഒളിപ്പിക്കാനാണ് പാക് സൈന്യം ശ്രമിക്കുന്നതെന്നാണ് സുരക്ഷാ ഏജൻസികൾ കരുതുന്നത്. നിലവിൽ ഭീകരവാദ വിഷയത്തിൽ പാകിസ്താന് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ഏറിവരുന്നതാണ് നിലപാടുകൾക്ക് കാരണമെന്നും സാഹചര്യം അനുകൂലമായാൽ വലിയ തോതിൽ ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാനാണ് പാകിസ്താന്റെ ലക്ഷ്യമെന്നും ഇന്റലിജൻസ് ഏജൻസികൾ സംശയിക്കുന്നു. പാക് ചാരസംഘടന ഐഎസ്ഐ അഫ്ഗാൻ അതിർത്തിയോട് ചേർന്ന് പ്രവർത്തിക്കുന്ന ഹഖാനി നെറ്റ്വർക്ക്, ജെയ്ഷെ മുഹമ്മദ്, ഇസ്ലാമിക് സ്റ്റേറ്റ്, താലിബാൻ എന്നീ ഭീകര സംഘടനകളുമായി ചർച്ചകൾ നടത്തുന്നുവെന്നുള്ള വിവരങ്ങളും ചോർത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ താലിബാനെ ഉപയോഗിച്ച് ആക്രമണം സംഘടിപ്പിക്കാനാണ് ഐഎസ്ഐ ശ്രമിക്കുന്നതെന്നാണ് ഇന്റലിജൻസ് സംശയിക്കുന്നത്. ജെയ്ഷെ മുഹമ്മദിനെതിരായ അന്താരാഷ്ട്ര നിരോധനങ്ങൾ നിലനിൽക്കുന്നതിനാൽ പാക്- അഫ്ഗാൻ അതിർത്തിയോട് ചേർന്ന മേഖലകളിൽ ജെയ്ഷെ മുഖ്തി എന്ന പേരിൽ പുതിയ ഭീകരവാദ ഗ്രൂപ്പിന് പാകിസ്താൻ രൂപം നൽകിയിട്ടുണ്ടെന്ന വിവരങ്ങളും ഇന്റലിജൻസ് ചോർത്തിയിട്ടുണ്ട്. നിയന്ത്രണരേഖവഴിയുള്ള നുഴഞ്ഞുകയറ്റം കുറച്ച് നേപ്പാൾ വഴി ഭീകരരെ ഇന്ത്യയിലേക്ക് കടത്താനാണ് പാകിസ്താൻ പദ്ധതിയിട്ടിരിക്കുന്നതെന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ റഡാറുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന സംവിധാനങ്ങൾ വാങ്ങാനും പാകിസ്താന് പദ്ധതിയുണ്ട്. ബാലകോട്ട് ആക്രമണത്തിനായി ഇന്ത്യൻ വ്യോമസേന അതിർത്തി കടന്നത്തിരിച്ചറിയാതിരുന്നത് ഇന്ത്യയുടെ ഇലക്ട്രോണിക് വാർഫയർ സംവിധാനങ്ങൾ മൂലമായിരുന്നു. അത് ഇനി ആവർത്തിക്കാതിരിക്കാനാണ് പാകിസ്താന്റെ ശ്രമം. Content Highlights:Pakistan, ISI, Terrorism,Post Balakot Air Strike,Intelligence


from mathrubhumi.latestnews.rssfeed https://ift.tt/2Luspxw
via IFTTT