മുംബൈ: മാസത്തിന്റെ ആദ്യദിവസംതന്നെ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 201 പോയന്റ് ഉയർന്ന് 39595 ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 11846ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 570 ഓഹരികൾ നേട്ടത്തിലും 217 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ഫാർമ, എഫ്എംസിജി, വാഹനം, ബാങ്ക്, ഊർജം, ഇൻഫ്ര ഓഹരികളാണ് നേട്ടത്തിൽ. ഇൻഡസിൻഡ് ബാങ്ക്, യുപിഎൽ, ഇന്ത്യബുൾസ് ഹൗസിങ്, വേദാന്ത, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, യെസ് ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, സിപ്ല, വിപ്രോ, റിലയൻസ്, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബിപിസിഎൽ, ഐഒസി, ഗെയിൽ, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2RJXUVD
via
IFTTT