Breaking

Wednesday, August 29, 2018

വിദേശ യാത്ര: മന്ത്രി കെ രാജുവിനു പാര്‍ട്ടിയുടെ പരസ്യശാസന

തിരുവനന്തപുരം: പ്രളയ കെടുതിയുടെ ഗൗരവം കണക്കിലെടുക്കാതെ ജര്‍മ്മനിക്ക് പോയ വനംമന്ത്രി കെ രാജുവിനെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് പരസ്യമായി ശാസിച്ചു. 

പ്രളയ സമയത്ത് വിദേശത്ത് പരിപാടിയില്‍ പങ്കെടുക്കണമോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കണമായിരുന്നു. ആ ഔചിത്യം അദ്ദേഹം കാണിച്ചില്ല. രാജുവിനോടു പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടു. ആ വിശദീകരണം എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്തു നടപടി തെറ്റാണെന്നു വിലയിരുത്തി കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാജു വിദേശത്തേക്കു പോയ വിവരം അറിഞ്ഞയുടന്‍ അദ്ദേഹത്തോടു തിരികെ വരാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. വിദേശത്തേക്കു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും വിദേശകാര്യമന്ത്രാലയത്തിന്റെയും അനുമതി വാങ്ങിയിരുന്നു. പാര്‍ട്ടിയുടെ അനുമതി വാങ്ങിയത് ഒരു മാസം മുന്‍പാണെന്നും കാനം പറഞ്ഞു.
 



from Anweshanam | The Latest News From India https://ift.tt/2PfEq8C
via IFTTT