നയ്പിറ്റോ: അണക്കെട്ട് തകർന്നതിനെ തുടർന്ന് മ്യാൻമറിലുണ്ടായ വെള്ളപ്പൊക്കത്തിൽ നൂറോളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.ആറുപേർ മരിച്ചു. ഒരാളെ കാണാതായി. അമ്പതിനായിരം പേർ വീടുകൾ ഒഴിഞ്ഞു പോയി. ബാഗോ പ്രവിശ്യയിലെ സ്വർ ഷൗങ് അണക്കെട്ട് തിങ്കളാഴ്ച മുതൽ സംഭരണശേഷി കവിഞ്ഞതിനെ തുടർന്ന് നിറഞ്ഞൊഴുകിയിരുന്നു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് പ്രദേശവാസികൾ വീടുകളിൽ തന്നെ തുടരുകയായിരുന്നു. എന്നാൽ ബുധനാഴ്ച പുലർച്ചെ 5.30 ഓടെ സ്പിൽവേ തകർന്ന് ഒഴുകിയെത്തിയ വെള്ളത്തിൽ പാടങ്ങളും വീടുകളും മുങ്ങുകയായിരുന്നു.2001 ലാണ് അണക്കെട്ടിന്റെ പണി പൂർത്തിയായത്. രാജ്യത്തെ പ്രധാന നഗരങ്ങളായ യാംഗൂണിനെയും മാണ്ഡലേയും ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ പാലം തകർന്നതിനെ തുടർന്ന് ഇരു നഗരങ്ങളിലേക്കുമുള്ള ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. തലസ്ഥാനനഗരമായ നയ്പിറ്റോവിലേക്കുള്ള ഗതാഗതവും മുടങ്ങി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂൺ മാസം മുതൽ പെയ്യുന്ന കനത്ത മൺസൂൺ മഴയിൽ വ്യാപകമായ വെള്ളപൊക്കവും ഉരുൾപൊട്ടലുകളും മ്യാൻമറിനെ വലയ്ക്കുകയാണ്. ഏകദേശം രണ്ടുലക്ഷത്തോളം പേർ ഭവനരഹിതരായി. VIDEO: Water from the monsoon rain overtook a central Myanmar dam, inundated about 100 villages and blocked the countrys biggest highway, according to a government official pic.twitter.com/3pQYCk81NG — AFP news agency (@AFP) August 29, 2018
from mathrubhumi.latestnews.rssfeed https://ift.tt/2LFbLrm
via
IFTTT