Breaking

Friday, August 31, 2018

വെള്ളം കയറിയ 77 ശതമാനം വീടുകളും വൃത്തിയാക്കിയതായി സർക്കാർ

പ്രളയബാധിതമേഖലയിൽ വെള്ളം കയറിയ 77 ശതമാനം വീടുകളും വൃത്തിയാക്കിയതായി സർക്കാർ. നഗരപ്രദേശത്ത് വെള്ളം കയറിയ  112,009 വീടുകളിൽ 96 ശതമാനം വീടുകൾ വൃത്തിയാക്കി. ബഹുജനപങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സന്നദ്ധ പ്രവർത്തകരും പോലീസും സ്ത്രീകളും കുട്ടികളുമെല്ലാം ശുചികരണത്തിൽ പങ്കാളികളായി. 

ചെളി കയറി നശിച്ച 54,649 കിണറുകളിൽ 92 ശതമാനവും വൃത്തിയാക്കി. അതേസമയം ഗ്രാമ പ്രദേശത്ത് വെള്ളം കയറിയ 71 ശതമാനം വീടുകളാണ് വൃത്തിയാക്കിയത്. 60 ശതമാനം കിണറുകളും വൃത്തിയാക്കിട്ടുണ്ട്.

ഭൂരിഭാഗം വീടുകളും പ്രദേശവും ശുചിയായതോടെ കുട്ടനാടിനെ ശുചീകരിക്കാനുള്ള മ​ഹാ​ശു​ചീ​ക​ര​ണ യ​ജ്ഞം അ​വ​സാ​നി​പ്പി​ച്ച്​ സ​ന്ന​ദ്ധ​സം​ഘ​ങ്ങ​ൾ മ​ട​ങ്ങി. അ​തോ​ടൊ​പ്പം കു​ട്ട​നാ​ട്-​അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ ഒ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ വീ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​വും ആ​രം​ഭി​ച്ചു. അതേസമയം, അ​പ്പ​ർ​കുട്ട​നാ​ട്ടി​ൽ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നാ​ൽ ശു​ചീ​ക​ര​ണം തു​ട​രാ​നാ​ണ്​ തീ​രു​മാ​നം

പ്ര​ള​യ​ത്തി​ൽ കു​ട്ട​നാ​ടും അ​പ്പ​ർ​കു​ട്ട​നാ​ടും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ ര​ണ്ടു​ല​ക്ഷ​ത്തോ​ളം പേ​ർ ഇ​വി​ടം വി​ട്ടി​രു​ന്നു. ഇ​തി​ൽ ഒ​ന്ന​ര​ല​ക്ഷം പേ​ർ കു​ട്ട​നാ​ട്ടി​ൽ​നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. ര​ണ്ടു പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ഇ​തു​വ​രെ ല​ക്ഷ​ത്തോ​ളം പേ​ർ​ മ​ട​ങ്ങി​യെ​ത്തി​യെ​ന്നാ​ണ്​ ക​ണ​ക്ക്. 

കു​ട്ട​നാ​ട്ടി​ലെ​യും അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ​യും ചി​ല​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം പൂ​ർ​ണ​മാ​യും ഇ​റ​ങ്ങാ​ത്ത​തി​നാ​ൽ കൈ​ന​ക​രി-​അ​യ്​​മ​നം-​ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല​ട​ക്കം ചി​ല പ്ര​ദേ​ശ​ങ്ങ​ളി​​ലു​ള്ള​വ​രെ ക്യാ​മ്പു​ക​ളി​ൽ ത​ന്നെ താ​മ​സി​പ്പി​ക്കാ​നാ​ണ്​ തീ​രു​മാ​നം. 



from Anweshanam | The Latest News From India https://ift.tt/2Nvouia
via IFTTT