കോട്ടയം: ഓർത്തഡോക്സ് സഭയുടെ പിആർഒ ദേവലോകം പുതുശ്ശേരി പ്രഫ. പി.സി.ഏലിയാസ്(73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ബസേലിയസ് കോളേജ് മുൻ പ്രിൻസിപ്പലും തെങ്ങണ ഗുഡ്ഷെപ്പേർഡ് സ്കൂൾ സ്ഥാപകട്രസ്റ്റിയുമാണ്. മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മുതൽ നാലു വരെ ബസേലിയസ് കോളേജിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് കോട്ടയം സെന്റ് ലാസറസ് പള്ളിയിൽ നടക്കും. ഭാര്യ: അന്നമ്മ ഏലിയാസ്(കെഎസ്ഇബി മുൻ ഡപ്യൂട്ടി ചീഫ് എൻജിനീയർ). മക്കൾ: അനിൽ ഏലിയാസ്(ഐബിഎം, ബെംഗളൂരു), അനില ഏലിയാസ്(ഐബിഎസ്, തിരുവനന്തപുരം). മരുമക്കൾ: പ്രദീപ് ജോസഫ്(യുഎസ്ടി ഗ്ലോബൽ), ലിസ്ബത്ത് എബ്രഹാം(ഗുഡ് ഷെപ്പേർഡ് ആൻഡ് ഇറ്റാലിയൻ മോണ്ടിസോറി, ബെംഗളൂരു).
from mathrubhumi.latestnews.rssfeed https://ift.tt/2PlcSyZ
via
IFTTT