Breaking

Thursday, August 30, 2018

ഹിസ്ബുള്‍ തലവന്‍ സയ്ദ് സലാഹുദീന്റെ മകനെ എന്‍ഐഎ അറസ്റ്റു ചെയ്തു

ശ്രീനഗർ: തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്ദ് സലാഹുദീന്റെ മകൻ സയ്ദ്ഷക്കീലിനെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറസ്റ്റു ചെയ്തു. ശ്രീനഗറിലെ രാംബാഗിൽ എൻഐഎയും സിആർപിഎഫും പോലീസും സംയുക്തമായി വ്യാഴാഴ്ച നടത്തിയ പരിശോധനയ്ക്കിടെയാണ് ഷക്കീൽ അറസ്റ്റിലായത്.തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് എത്തിച്ചുവെന്ന കുറ്റമാണ് ഷക്കീലിനെതിരെ ചുമത്തിയിരിക്കുന്നത്. ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ലാബ് ടെക്നീഷ്യനാണ് ഷക്കീൽ. ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പാക്കിസ്താനിൽ നിന്ന് ധനസഹായമെത്തുന്നതുമായി ബന്ധപ്പെട്ട്എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് ഷക്കീലിന്റെ അറസ്റ്റ്. ഈ കേസിൽ ആറു പേർ പ്രതികളാണ്. ഷക്കീലിന്റെ സഹോദരൻ സയ്ദ് ഷഹീദ് യൂസഫിനെ 2017 ഒക്ടോബറിൽ തീവ്രവാദ ബന്ധത്തിന്റെ പേരിൽ അറസ്റ്റുചെയ്തിരുന്നു. ജമ്മു കശ്മീരിലെ കാർഷിക വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ഷഹീദ് ഇപ്പോൾ സസ്പെൻഷനിലാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2LG58Fk
via IFTTT