Breaking

Friday, August 31, 2018

കേരളത്തിലേത് മനുഷ്യനിര്‍മിത ദുരന്തമെന്ന് ചെന്നിത്തല.... ഡാം തുറന്നുവിട്ടതാണ് പ്രളയകാരണം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ പ്രളയദുരന്തം മനുഷ്യനിര്‍മിതമാണെന്ന് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു. ഡാം തുറന്നത് മൂലമുണ്ടായ പ്രളയമാണ് കേരളത്തെ മുക്കിയത്. വയനാട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലെങ്കില്‍ ആര്‍ക്കും ഡാം തുറന്ന് വിടാമെന്നാണോ എന്നും ചെന്നിത്തല ചോദിച്ചു. അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനം വിജയിപ്പിച്ചത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

from Oneindia.in - thatsMalayalam News https://ift.tt/2oo7NdF
via IFTTT