Breaking

Thursday, August 30, 2018

ടോള്‍ പ്ലാസകളില്‍ വിഐപികള്‍ക്ക് പ്രത്യേക വഴിവേണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ വിഐപികൾക്കും സിറ്റിങ് ജഡ്ജിമാർക്കും വേണ്ടി പ്രത്യേക വഴിയൊരുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ടോൾ പ്ലാസകളിൽ നിർത്തി വിഐപിയാണെന്ന ഐഡന്റിറ്റി തെളിയിക്കാൻ സമയമേറെ എടുക്കുന്നത് ഒഴിവാക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. ജസ്റ്റിസ് ഹുലുവാഡി ജി രമേഷ്, ജസ്റ്റിസ് എംവി മുരളീധരൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. രാജ്യവ്യാപകമായി ദേശീയ പാതകളിൽ ഇത് നടപ്പാക്കണമെന്നാണ് നിർദേശം. ദേശീയ പാതകളിലുള്ള ടോൾ പ്ലാസകൾക്ക് ഇതുസംബന്ധിച്ച സർക്കുലർ നൽകണമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിച്ചാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും ടോൾ പ്ലാസകൾക്ക് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2MZyvXX
via IFTTT