Breaking

Friday, August 31, 2018

റൊണാൾഡോയേയും സലാഹിനേയും പിന്തള്ളി ലൂക്ക മോഡ്രിച്ച്​ യൂറോപ്പിന്റെ മികച്ച താരം 

യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ മധ്യനിര താരം ലൂക്ക മോഡ്രിച്ചിന്. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ എന്നിവരെ പിന്നിലാക്കിയാണ് മോഡ്രിച്ചിന്റെ നേട്ടം. വോട്ടെടുപ്പില്‍ മോഡ്രിച്ച് 313 പോയിന്റുകള്‍ നേടി. മികച്ച താരങ്ങൾക്കുള്ള പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാമതെത്തി. മുഹമ്മദ് സലായാണ് മൂന്നാമത്. 

അന്റോയിന്‍ ഗ്രീസ്മാന്‍, ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, കെവിന്‍ ഡിബ്രൂയിനെ, റാഫേല്‍ വരാന്‍, ഏഡന്‍ ഹസാര്‍ഡ്, സെര്‍ജിയോ റാമോസ് എന്നിവരാണ് യഥാക്രമം നാലു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്. റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഫൈനലിലെത്തിയ ക്രൊയേഷ്യന്‍ ടീമിന്റെ നായകനായിരുന്നു മോഡ്രിച്ച്.

മറക്കാനാവാത്ത നിമിഷമാണിതെന്നും ഏറെ അഭിമാനം തോന്നുന്നുവെന്നും മോഡ്രിച്ച്​ പറഞ്ഞു. തനിക്ക്​ വോട്ട്​ ചെയ്തവർക്കും പിന്തുണ നൽകിയ ടീമംഗങ്ങൾക്കും കോച്ചുമാർക്കും നന്ദി അറിയിക്കുന്നു. ഇൗ പുരസ്​കാരം അവർക്കു കൂടി അവകാശപ്പെട്ടതാണെന്നും മോഡ്രിച്ച്​ കൂട്ടിച്ചേർത്തു.

റൊണാൾഡോയാണ്​ മികച്ച ഫോർവേഡ്​. റാമോസിനെ ഡിഫൻററായും കെയ്​ലർ നവാസിനെ മികച്ച ഗോൾ കീപ്പറായും തെരഞെടുത്തു.
യൂറോപ്പിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരവും തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മോഡ്രിച്ച് നേടി. 

വനിതാ വിഭാഗത്തില്‍ ഡെന്‍മാര്‍ക്ക് താരം പെര്‍നിലെ ഹര്‍ഡര്‍ യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. അഡ ഹെഗര്‍ബെര്‍ഗ്, അമന്‍ഡിനെ ഹെന്റി എന്നിവരെയാണ് ഹര്‍ഡര്‍ പിന്തള്ളിയത്.



from Anweshanam | The Latest News From India https://ift.tt/2NxyIyB
via IFTTT